Follow KVARTHA on Google news Follow Us!
ad

Vishu Sadhya | വിഷുവിനെ കെങ്കേമമാക്കും മലയാളിയുടെ സ്വന്തം 'സദ്യ'; രുചിസമൃദ്ധിയുടെ വിശേഷങ്ങളിലേക്ക്

വിഷുസദ്യ ഉച്ചഭക്ഷണമാണെങ്കിലും, ഇത് ആരംഭിക്കുന്നത് പ്രഭാതഭക്ഷണത്തിലാണ് #Vishu-News, #Kerala-Sadhya, #Food-News, #പാചക-കുറിപ്പുകള്‍
തിരുവനന്തപുരം: (www.kvartha.com) ഐശ്വര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് വിഷു. കണി കണ്ടും പടക്കം പൊട്ടിച്ചും സദ്യ ഉണ്ടും കൈനീട്ടം സ്വീകരിച്ചും കുടുംബാംഗങ്ങള്‍ ഐക്യത്തോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന വിഷു ശരിക്കും വീടുകളില്‍ ഉത്സവാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. കണ്ണനെ കണി കണ്ടുണരുന്ന മേടപ്പുലരിയില്‍ രുചി പകരുന്ന തനി നാടന്‍ സദ്യക്ക് ഏറെ പ്രാധാന്യമുണ്ട്. കുടുംബാംഗങ്ങള്‍ക്കെല്ലാം ആസ്വദിക്കാനുള്ള വലിയ വിരുന്നില്ലാതെ ഒരു ഇന്ത്യന്‍ ആഘോഷവും പൂര്‍ത്തിയാകാറില്ല.

Thiruvananthapuram-News, News, Kerala, Kerala-News, Vishu, Sadhya, Family, Food, Banana Leaf, Indian, Festtival, Vishu: All you need to know about Sadhya.

വിഷുസദ്യ ഉച്ചഭക്ഷണമാണെങ്കിലും, ഇത് ആരംഭിക്കുന്നത് പ്രഭാതഭക്ഷണത്തിലാണ്. രാവിലെ വിഷു കട്ടയോ വിഷു കഞ്ഞിയോ പ്രസാദമായി വിളമ്പുന്നു. പരമ്പരാഗത സസ്യാഹാര വിരുന്നായ സദ്യ വലിയ വാഴയിലയില്‍ വിളമ്പുന്നു. ഇലയുടെ താഴെ ഇടത് പകുതിയില്‍ നിന്നാണ് ഭക്ഷണം വിളമ്പുന്നത്. പലപ്പോഴും ഇലയുടെ മൂലയില്‍ ഒരു നുള്ള് ഉപ്പ് ആവശ്യക്കാര്‍ക്ക് എടുക്കാന്‍ പാകത്തില്‍ നല്‍കാറുണ്ട്. ഇലയുടെ താഴെ ഇടതുവശത്ത് ചെറിയ വാഴപ്പഴവും പപ്പടവും നല്‍കും. ഇവയ്ക്കൊപ്പം ശര്‍ക്കര പുരട്ടിയ വാഴക്കഷണങ്ങളും ഇലയുടെ മുകളില്‍ ഇടതുവശത്ത് വാഴപ്പഴത്തിന്റെ ചിപ്സും ഉണ്ടായിരിക്കും.

അടുത്തതായി ഇലയില്‍ തോരന്‍ വിളമ്പുന്നു. പരമ്പരാഗതമായി തയ്യാറാക്കിയ അവിയലും ഓലനും രുചി പകരാന്‍ ഉണ്ടാവും. വാഴയിലയുടെ താഴെയുള്ള മധ്യഭാഗത്ത് ചോറ് വിളമ്പുന്നു. അതോടൊപ്പം, പരിപ്പു കറിയും ഒഴിക്കും. കാളനും സാമ്പാറും അടുത്തതായി വിളമ്പുന്നു. ഒരു ഗ്ലാസ് രസം കൂടുതല്‍ നാവിന് രുചി പകരുന്നു. തുടര്‍ന്ന് ഏറ്റവും ജനപ്രിയമായ മധുരപദാര്‍ത്ഥങ്ങള്‍ വരവായി. സാധാരണയായി, രണ്ടോ മൂന്നോ ഇനം പായസമാണ് നല്‍കുന്നത്. മിക്കവരും സദ്യയ്ക്കൊപ്പം ഒരു ഗ്ലാസ് മോരും ആസ്വദിക്കുന്നു.

മിക്ക വീടുകളിലും പായസം തയ്യാറാക്കുന്നത് ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പരമ്പരാഗത പാചകമാണ്. അത് കൂടുതല്‍ സ്വാദിഷ്ടമാക്കുന്നു. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് വിഷുസദ്യയില്‍ ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും പ്രധാന്യത്തോടെ ഇടം നേടാറുണ്ട്. മാമ്പഴ പുളിശ്ശേരിയും ചക്ക അവിയലും ഇടിച്ചക്ക തോരനും പഴങ്ങള്‍ ചേര്‍ത്ത പച്ചടിയും ചക്ക പ്രഥമനും പാല്‍പായസവുമൊക്കെ ആകര്‍ഷകമായ ഇനങ്ങളാണ്. ചിലയിടങ്ങളില്‍ വിഷു സദ്യയില്‍ മത്സ്യ മാംസാദികള്‍ വിളമ്പാറുണ്ട്. മലബാര്‍ മേഖലയിലാണ് മത്സ്യ മാംസാദികള്‍ പ്രധാന വിഭവമാകുന്നത്.

Keywords: Thiruvananthapuram-News, News, Kerala, Kerala-News, Vishu, Sadhya, Family, Food, Banana Leaf, Indian, Festtival, Vishu: All you need to know about Sadhya.< !- START disable copy paste -->

Post a Comment