Follow KVARTHA on Google news Follow Us!
ad

Accidental Death | സലാലയിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം കളമശ്ശേരി സ്വദേശി മരിച്ചു

ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോകിന് സമീപമാണ് അപകടം #Gulf-News, #Accidental-Death-News, #Darshan-Sree-Nair-Death-News, #Malayali-Death-News
സലാല: (www.kvartha.com) സലാലയിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം കളമശ്ശേരി സ്വദേശി ദര്‍ശന്‍ ശ്രീ നായര്‍ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോകിന് സമീപമാണ് അപകടം. ദര്‍ശന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു.

Salala: Native of Ernakulam died car accident, Salala, News, Accidental Death, Obituary, Malayali, Dead Body, Hospital, Nurse, Gulf

കഴിഞ്ഞ പത്ത് വര്‍ഷമായി ദര്‍ശന്‍ സലാലയില്‍ ജോലി ചെയ്തുവരികയാണ്. സ്വകാര്യ കംപനിയില്‍ സൂപര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു ദര്‍ശന്‍. ഭാര്യ അനിത സലാലയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ് ആണ്. മകള്‍: അയാന. സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords: Salala: Ernakulam Native died car accident, Salala, News, Accidental Death, Obituary, Malayali, Dead Body, Hospital, Nurse, Gulf. 

Post a Comment