Follow KVARTHA on Google news Follow Us!
ad

Sabarimala | വിഷുക്കണി ദർശനത്തിന് ശബരിമല ഒരുങ്ങി; പുലർചെ അയ്യപ്പനെ കണി കണ്ട് ശ്രീകോവിലിൽ നിന്ന് കൈനീട്ടം വാങ്ങാം; സന്നിധാനത്തേക്ക് ഭക്തരുടെ പ്രവാഹം

ഏപ്രിൽ 19ന് രാത്രി 10 മണിക്കാണ് നടയടയ്ക്കുക. #Vishu-News, #Sabarimala-News, #പത്തനംതിട്ട-വാർത്തകൾ, #Sabarimala-Ayyappan
പത്തനംതിട്ട: (www.kvartha.com) വിഷുക്കണി ദർശനത്തിന് ശബരിമല ഒരുങ്ങി. ഭക്തർക്ക് അയ്യപ്പസ്വാമിയെ വിഷുക്കണിയായി കണ്ടുതൊഴാം. ശനിയാഴ്ച പുലർചെ നാല് മണി മുതൽ 7.30 വരെയാണ് വിഷുക്കണി ദർശനം. ഭഗവാനെ കണി കാണിച്ചശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഒരുക്കുക. തുടര്‍ന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് കൈനീട്ടം നൽകും. 
      
Pathanamthitta-News, Kerala, Kerala-News, News, Sabarimala-News, Vishu, Vishu celebrations, Sabarimala opened for Vishu celebrations.

ഏപ്രിൽ 19 വരെ വിവിധ പൂജകൾ ക്ഷേത്രത്തിൽ നടക്കും. വിഷു പൂജ, മേടമാസ പൂജ എന്നിവ പൂർത്തിയാക്കി ഏപ്രിൽ 19ന് രാത്രി 10 മണിക്കാണ് നടയടയ്ക്കുക. വിഷു ദിനത്തിൽ അയ്യപ്പനെ കണി കണ്ടുതൊഴുത് ശ്രീകോവിലിൽ നിന്നു വിഷു കൈനീട്ടം വാങ്ങാനായി വിവിധ പ്രദേശങ്ങളിൽ നിന്ന് ഭക്തർ ശബരിമലയിലേക്ക് ഒഴുകുകയാണ്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, മേൽശാന്തി കെ ജയരാമൻ നമ്പൂതിരി എന്നിവരാണ് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകുക.

വ്യാഴാഴ്ച സന്നിധാനത്ത് ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നടന്നു. ശരണം വിളികൾ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പടിപൂജ. കിഴക്കേ മണ്ഡപത്തിൽ കലശം പൂജിച്ച് വാദ്യമേളങ്ങളോടെ ആഘോഷമായി എഴുന്നള്ളിച്ചായിരുന്നു കളഭാഭിഷേകം.

Keywords: Pathanamthitta-News, Kerala, Kerala-News, News, Sabarimala-News, Vishu, Vishu celebrations, Sabarimala opened for Vishu celebrations.
< !- START disable copy paste -->

Post a Comment