Follow KVARTHA on Google news Follow Us!
ad

Arrested | '2 വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയില്‍ ഉപേക്ഷിച്ചു'; യുവാവ് അറസ്റ്റില്‍

കാമുകിയെ സ്വന്തമാക്കാനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് #മുംബൈ-വാര്‍ത്തകള്‍, #Baby-Boy-Killed, #Body-Found-Meethi-River
മുംബൈ: (www.kvartha.com) രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം നദിയില്‍ ഉപേക്ഷിച്ചെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. ശൗകത് അലി അന്‍സാരിയാണ് (30) അറസ്റ്റിലായത്. കാമുകിയെ സ്വന്തമാക്കാനാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ധാരാവിയിലാണ് സംഭവം. 

പൊലീസ് പറയുന്നത്: അകന്ന ബന്ധത്തിലെ ഒരു യുവതിയുമായി ശൗകത് പ്രണയത്തിലായിരുന്നു.  ഭാര്യ താഹിറ ബാനു (27), മകന്‍ മുഹമ്മദ് അസദ് എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഭാര്യയും കുട്ടിയും ഉണ്ടെങ്കില്‍ വിവാഹം കഴിക്കില്ലെന്ന് കാമുകി അറിയിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രി ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് മകനെയും കൂട്ടി ഇയാള്‍ ധാരാവിയിലേക്ക് പോയി. 

Mumbai, News, National, Crime, Police, Father, Son, Killed, River, Dead boy, Found, Death, Custody, Arrest, Arrested, Mumbai: Two year old boy killed; Man arrested.

പിന്നാലെയാണ് മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കി സമീപത്തെ മീഠി നദിയില്‍ ഉപേക്ഷിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ ശൗകത്തിനോട് മകന്‍ എവിടെ എന്ന് ചോദിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു പറഞ്ഞത്. പിന്നാലെ നാട്ടുകാരും തിരച്ചില്‍ തുടങ്ങി. തിരച്ചിലില്‍ ഷൗക്കത്തും പങ്കാളിയായി. 

തുടര്‍ന്ന് നദിയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാര്‍ വിവരം മുംബൈ പൊലീസില്‍ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അസദ് അവസാനമായി പിതാവിനോടപ്പമാണ് ഉണ്ടായിരുന്നതെന്ന് മനസിലാക്കിയ പൊലീസ്, ഇയാളെ  കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. 
  
Keywords: Mumbai, News, National, Crime, Police, Father, Son, Killed, River, Dead boy, Found, Death, Custody, Arrest, Arrested, Mumbai: Two year old boy killed; Man arrested.

Post a Comment