Follow KVARTHA on Google news Follow Us!
ad

NCERT director | 'അതൊരു നുണയാണ്'; പുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള അധ്യായങ്ങൾ നീക്കം ചെയ്തിട്ടില്ലെന്ന് എൻസിഇആർടി ഡയറക്ടർ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍'It's a lie. Chapters on Mughals have not been dropped': NCERT director clarifies
ന്യൂഡെൽഹി: (www.kvartha.com) നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) യുടെ പുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തിന്റെ അധ്യായം നീക്കം ചെയ്‌തെന്ന ആരോപണത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ, പുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. എൻസിഇആർടി 2023-24 അക്കാദമിക് സെഷൻ മുതൽ 12-ാം ക്ലാസിൽ പഠിപ്പിക്കുന്ന പുതിയ സിലബസിൽ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി (Themes of Indian History-Part II) എന്ന ചരിത്ര പുസ്തകത്തിൽ 'Kings and Chronicles: The Mughal Courts' ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

New Delhi, National, News, History, Book, Education, Controversy, Report, Director, COVID-19, Students, School, Top-Headlines, 'It's a lie. Chapters on Mughals have not been dropped': NCERT director clarifies.

അധ്യായങ്ങളും വിഷയങ്ങളും നീക്കം ചെയ്തു കഴിഞ്ഞ വർഷം കോവിഡ് -19 കാരണം പഠന ഭാരം കുറയ്ക്കൽ പ്രക്രിയ നടന്നതായി എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി പറഞ്ഞു. 'ഇത് ഒരു നുണയാണ്. മുഗളന്മാരെക്കുറിച്ചുള്ള അധ്യായം നീക്കം ചെയ്തിട്ടില്ല. കോവിഡ് -19 കാരണം എല്ലായിടത്തും വിദ്യാർത്ഥികളുടെ മേൽ സമ്മർദം ഉണ്ടായതിനാൽ കഴിഞ്ഞ വർഷം പഠന ഭാരം കുറയ്ക്കൽ പ്രക്രിയ നടന്നു. വിദഗ്ദ സമിതി ആറ് മുതൽ 12 ക്ലാസ് വരെയുള്ള പുസ്തകങ്ങൾ പരിശോധിച്ചു. ഈ അധ്യായം നീക്കം ചെയ്താൽ, അത് കുട്ടികളുടെ അറിവിനെ ബാധിക്കില്ലെന്നും അനാവശ്യമായ ഒരു ഭാരം നീക്കം ചെയ്യാമെന്നും നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു .

സ്കൂൾ വിദ്യാഭ്യാസത്തിനായി ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) ഉണ്ടാക്കുന്നു. ഇതിന് ഉടൻ അന്തിമരൂപം നൽകും. പുതിയ പാഠ്യപദ്ധതി അനുസരിച്ച്, പാഠപുസ്തകങ്ങൾ 2024 ൽ അച്ചടിക്കും. ഞങ്ങൾ ഇതുവരെ ഒന്നും നീക്കം ചെയ്‌തിട്ടില്ല. യുപി ബോർഡിലും എൻസിഇആർടി പുസ്‌തകങ്ങൾ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: New Delhi, National, News, History, Book, Education, Controversy, Report, Director, COVID-19, Students, School, Top-Headlines, 'It's a lie. Chapters on Mughals have not been dropped': NCERT director clarifies.
< !- START disable copy paste -->

إرسال تعليق