Follow KVARTHA on Google news Follow Us!
ad

Bus Accident | മക്കയിലേക്ക് പുറപ്പെട്ട ബസ് സഊദി തലസ്ഥാന നഗരത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേര്‍ക്ക് പരുക്ക്

ഉംറ തീര്‍ഥാടകരാണോ ബസില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തമായിട്ടില്ല #Riyadh-Bus-Accident-News, #Passengers-Injured-News, #Rescued-News, #ഗൾഫ്-വാർത്തകൾ
റിയാദ്: (www.kvartha.com) മക്കയിലേക്ക് പുറപ്പെട്ട ബസ് സഊദി തലസ്ഥാന നഗരത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. റിയാദ്-മക്ക റോഡില്‍ ഹുമയ്യാത്തിനും അല്‍ഖാസിറക്കുമിടയിലാണ് അപകടം. ഉംറ തീര്‍ഥാടകരാണോ ബസില്‍ ഉണ്ടായിരുന്നത് എന്ന് വ്യക്തമായിട്ടില്ല.

സഊദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലന്‍സ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരില്‍ 36 പേരെ അല്‍റുവൈദ, അല്‍ഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 10 പേര്‍ക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി.

44 people injured as bus overturns on Makkah-Riyadh Road, Riyadh, News, Accident, Injured, Hospital, Treatment, Passengers, Ambulance, Gulf

സഊദി തലസ്ഥാന നഗരമായ റിയാദില്‍ ഏതാനും ദിവസം മുമ്പ് പാലത്തിന്റെ മുകളില്‍ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച പകലാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.

മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Keywords: 44 people injured as bus overturns on Makkah-Riyadh Road, Riyadh, News, Accident, Injured, Hospital, Treatment, Passengers, Ambulance, Gulf.

Post a Comment