Follow KVARTHA on Google news Follow Us!
ad

Viral Video | പാട്ടും കൂത്തുമായി 'പാത്തുമ്മ പെറ്റ വാവർ' അയ്യപ്പ ഭജന; വൈറലായി വീഡിയോ

'Pathuma petta vavar' song video goes viral#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com) അയ്യപ്പ ഭജന പാട്ടിന് നാട്ടുകാരൊന്നാകെ നൃത്തം വെക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തൃശൂർ ഇരിങ്ങാലക്കുട വള്ളിവട്ടത്ത് നടന്ന അയ്യപ്പ ഭജനയിലാണ് സ്ത്രീകളും യുവാക്കളും അടക്കമുള്ള ആബാലവൃദ്ധം ജനങ്ങൾ 'പാത്തുമ്മ പെറ്റ വാവർ' എന്ന പാട്ടിനൊത്ത് ചുവടുവച്ചത്. ഇരിങ്ങാലക്കുട ഭാഗത്ത് ക്ഷേത്രങ്ങളിലും സേവാ സംഘങ്ങളിലും ഇത്തരം ഭജനകൾ സ്ഥിരമായി നടക്കുന്നുണ്ടെന്നും ഇവിടത്തെ ഓരോ ആൾക്കാരും ആഘോഷമായി തന്നെയാണ് ഭജനയിൽ പങ്കാളികളാകുന്നതെന്നും വീഡിയോ പോസ്റ്റ് ചെയ്ത സന്ദീപ് പോത്താനി കെവാർത്തയോട് പറഞ്ഞു.

News, Latest-News, Kerala, Top-Headlines, Viral, Video, Thrissur, Shabarimala, Song, Temple, Dance, Comments, Social Media, 'Pathuma petta vavar' song video goes viral.

തൃശൂരിന്റെ തീരദേശ ഭാഗങ്ങളിൽ ഇത്തരം ഭജന പാട്ടുകളും ചിന്തുപാട്ടുകളും കളം പാട്ടുകളും ഉത്സവമായി തന്നെയാണ് പ്രദേശവാസികൾ ഏറ്റെടുക്കുന്നത്. സംഘാടകർ പ്രദേശവാസികളിൽ നിന്ന് സ്വരൂപിക്കുന്ന തുകയാണ് പരിപാടിക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ സന്തോഷം ഇത്തരം ആഘോഷങ്ങളിൽ പ്രകടമാണ്. ഉന്നത ശ്രേണിയിലുള്ളവർക്ക് ഇത്തരം സാമൂഹിക ചുറ്റുപാടുകൾ പലപ്പോഴും ദഹിക്കണമെന്നില്ല. എന്നാൽ തൃശൂരിന്റെ തീരപ്രദേശത്ത് ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഇല്ലെന്നാണ് പരിപാടിയുടെ സംഘാടകർ പറയുന്നത്.


ഒട്ടേറെ കഴിവുള്ള കലാകാരന്മാർ ഈ പ്രദേശത്തുണ്ട്. ചിന്തുപാട്ടെഴുത്തിലൂടെ പ്രശസ്തനായ ഇഎഎസ് പുതിയകാവ് ഉൾപെടെയുള്ളവർ ഈ നാട്ടിലെ സാംസ്‌കാരിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നവരാണ്. ഇവിടത്തെ പാവപ്പെട്ട കലാകാരന്മാരിൽ നിന്ന് പലതും പകർത്തി പ്രശസ്തരായവർ നിരവധി പേരുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പലപ്പോഴും ഇവരുടെ പാട്ടുകൾ വിമർശന വിധേയമാകാറുണ്ട്. തങ്ങളുടെ പാട്ടിനെ വിമർശിക്കുന്നവർ തങ്ങളുടെ നാടിന്റെ ഒരുമയെ ഇഷ്ടപ്പെടാത്തവരാണെന്നും ഇവർ വ്യക്തമാക്കുന്നു. ഏതായലും പാത്തുമ്മ പെറ്റ വാവർ എന്ന പാട്ടും ഇതിന് ചുവടുവെച്ച് ആടിപ്പാടുന്ന ഇവരുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. കേട്ടാലും കേട്ടാലും മതിവരുന്നില്ലെന്ന കമന്റുകളും വീഡിയോയ്ക്ക് പലരും പങ്കുവെക്കുന്നു.

Keywords: News, Latest-News, Kerala, Top-Headlines, Viral, Video, Thrissur, Shabarimala, Song, Temple, Dance, Comments, Social Media, 'Pathuma petta vavar' song video goes viral.
< !- START disable copy paste -->

إرسال تعليق