Follow KVARTHA on Google news Follow Us!
ad

YouTube | പുതിയ ഫീചറുമായി യൂട്യൂബ്; 'ഷോര്‍ട്‌സ്' വീഡിയോകള്‍ ഇനി ടി വിയില്‍ കണ്ട് ആസ്വദിക്കാം; എങ്ങനെ കാണാമെന്നറിയാം

YouTube Shorts can soon be viewed on your TV screen, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) വീടുകളില്‍ വിനോദത്തിന്റെ ഇരട്ടി ഡോസ് നല്‍കാന്‍ യൂട്യൂബ് മികച്ച ഫീചറുമായി എത്തുന്നു. ഇനി ഉപയോക്താക്കള്‍ക്ക് ടിവിയില്‍ 60 സെകന്‍ഡോ അതില്‍ കുറവോ ദൈര്‍ഘ്യമുള്ള യൂട്യൂബ് ഷോര്‍ട്‌സ് (YouTube Shorts) വീഡിയോകള്‍ ആസ്വദിക്കാനാകും. പുതിയ ഫീചര്‍ 2019-ലോ അതിനുശേഷമോ ലോഞ്ച് ചെയ്ത ടിവികളില്‍ പ്രവര്‍ത്തിക്കും. സ്മാര്‍ട് ടിവി ഉള്ളവര്‍, ഷോര്‍ട്‌സ് ഉടന്‍ കാണുന്നതിന് യൂട്യൂബ് ആപ് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
          
Latest-News, National, Top-Headlines, YouTube, TV, Social-Media, Technology, Entertainment, YouTube Shorts, YouTube Shorts can soon be viewed on your TV screen.

ലംബമായ വീഡിയോകളും ഉപയോക്താക്കള്‍ക്ക് അടുത്ത വീഡിയോയിലേക്ക് താഴേക്ക് സ്‌ക്രോള്‍ ചെയ്യാനാവുന്നത് കൊണ്ടും ഷോര്‍ട്‌സ് മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോമിന് അനുയോജ്യമാണെങ്കിലും, ടിവി സ്‌ക്രീനില്‍ അത് പൊരുത്തപ്പെടുക കൂടുതല്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇതിനും പരിഹാരം കണ്ടിട്ടുണ്ടെന്നാണ് യൂട്യൂബ് പറയുന്നത്. ഷോര്‍ട്‌സ് കാണുമ്പോള്‍ സ്‌ക്രീനിലെ ബ്ലാക് സ്‌പേസ് ദൃശ്യമാകില്ല. കൂടാതെ കമന്റുകളും ലൈക്, സബ്സ്‌ക്രൈബ് ബടണുകളും അടക്കമുള്ളവയും ലഭ്യമാകും.

എങ്ങനെ കാണാം:

1- ആദ്യം ടിവിയില്‍ YouTube ആപ് തുറക്കുക.
2- ടിവി റിമോടിന്റെ സഹായത്തോടെ ഷോര്‍ട്‌സിലേക്ക് പോകുക.
3- ഇവിടെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന വീഡിയോയില്‍ ക്ലിക് ചെയ്യുക.
4- ഉപയോക്താക്കള്‍ക്ക് വേണമെങ്കില്‍, വ്‌ലോഗറുടെ ചാനലില്‍ പോയി ഷോര്‍ട്‌സ് ടാബിലൂടെ ഷോര്‍ട്‌സ് വീഡിയോകള്‍ കാണാനും കഴിയും.

Keywords: Latest-News, National, Top-Headlines, YouTube, TV, Social-Media, Technology, Entertainment, YouTube Shorts, YouTube Shorts can soon be viewed on your TV screen.
< !- START disable copy paste -->

Post a Comment