Follow KVARTHA on Google news Follow Us!
ad

Dispensary | ശബരിമല തീര്‍ഥാടകർക്ക് ഒരുക്കിയിരിക്കുന്നത് മികച്ച ആരോഗ്യ സേവനങ്ങൾ; പമ്പയിലും സന്നിധാനത്തും പന്തളത്തും ഭാരതീയ ചികിത്സാ വകുപ്പിന്റെ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍ സജ്ജം

Temporary dispensaries at Pamba, Sannidhanam and Pandalam#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com) ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനവും പരിസരവും ഒരുങ്ങി. സര്‍കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും ചേർന്ന് എല്ലാ വിധത്തിലുള്ള ക്രമീകരണങ്ങളാണ് തീർഥാടകർക്ക് ഒരുക്കി കൊണ്ടിരിക്കുന്നത്. സീസൺ കാലത്ത് ഏറ്റവും പ്രധാനമാണ് ആരോഗ്യ സുരക്ഷ. ഇക്കാര്യത്തിലും മികച്ച സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
  
Pathanamthitta, Kerala, News, Top-Headlines, Shabarimala, Shabarimala Pilgrims, Health, Treatment, Temporary dispensaries at Pamba, Sannidhanam and Pandalam.

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 24 മണിക്കൂര്‍ താത്ക്കാലിക ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. കൂടാതെ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീര്‍ഥാടന കാലയളവില്‍ ഒരു താത്ക്കാലിക ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കും. ഇവിടെ മെഡികല്‍ ഓഫീസറുടെ സേവനവും ഔഷധ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപയുടെ ഔഷധം പല ഘട്ടങ്ങളിലായി വിതരണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡികല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. പിഎസ് ശ്രീകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡികല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡികല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപിസ്റ്റുമാരുടെ സേവനവും ലഭ്യമാണ്.

Post a Comment