Follow KVARTHA on Google news Follow Us!
ad

Jobs In AAI | ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കുക: എയർപോർട് അതോറിറ്റി ഓഫ് ഇൻഡ്യയിൽ നിരവധി ഒഴിവുകൾ; സെപ്റ്റംബർ 30ന് മുമ്പ് അപേക്ഷിക്കുക; കൂടുതൽ അറിയാം

AAI Recruitment 2022 Out, Apply Online for 156 Vacancies#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) എയർപോർട് അതോറിറ്റി ഓഫ് ഇൻഡ്യ (AAI) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അടുത്തിടെ വിജ്ഞാപനം പുറത്തിറക്കി. യോഗ്യരും താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപിക്കാം. അപേക്ഷാ നടപടികൾ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിച്ചു. സെപ്റ്റംബർ 30 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. 
  
New Delhi, India, News, Top-Headlines, Job, Airport, Online, Latest-News, AAI Recruitment 2022 Out, Apply Online for 156 Vacancies.

ഒഴിവുകൾ:

നാല് വകുപ്പുകളിലുമായി 156 ഒഴിവുകളാണ് നികത്തുന്നത്.

1 ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്) - 132 ഒഴിവുകൾ
2 ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്) - 10
3 സീനിയർ അസിസ്റ്റന്റ് (അകൗണ്ട്) - 13
4 സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) - 01


യോഗ്യത:

ജൂനിയർ അസിസ്റ്റന്റ് (ഫയർ സർവീസ്): അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഓടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനികല്‍ അല്ലെങ്കില്‍ ഫയര്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. ഹെവി വെഹികിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

ജൂനിയർ അസിസ്റ്റന്റ് (ഓഫീസ്): ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.

സീനിയര്‍ അസിസ്റ്റന്റ് (അകൗണ്ട്‌സ്): മൂന്ന് അല്ലെങ്കിൽ ആറ് മാസത്തെ കംപ്യൂടര്‍ സര്‍ടിഫികറ്റോടെ അംഗീകൃത ഇൻസ്റ്റിറ്റ്യൂടിൽ നിന്നോ യൂനിവേഴ്സിറ്റിയിൽ നിന്നോ കൊമേഴ്സിൽ ബിരുദം.

സീനിയർ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ): ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയിലോ ഇന്‍ഗ്ലീഷിലോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.


പ്രായപരിധി:

കുറഞ്ഞ പ്രായപരിധി: 18 വയസ്
ഉയർന്ന പ്രായപരിധി: 30 വയസ്


അപേക്ഷ ഫീസ്:

* യുആർ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ള അപേക്ഷകർക്കുള്ള അപേക്ഷാ ഫീസ്: 1000 രൂപ.
* SC/ ST/ വനിതകൾ/ വിമുക്തഭടന്മാർ/ പിഡബ്ല്യുഡി ഉദ്യോഗാര്‍ഥികളെ അപേക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഓൺലൈനായി അപേക്ഷിക്കാൻ:

ഘട്ടം 1 : ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)aai(dot)aero/ സന്ദര്‍ശിക്കുക. അതിലെ Careers ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
ഘട്ടം 2: Online Registration & Objection Link ലിങ്കില്‍ ക്ലിക് ചെയ്യുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇത് ലഭ്യമാകും.
ഘട്ടം 3: വിശദാംശങ്ങള്‍ പൂരിപ്പിക്കുക.
ഘട്ടം 4 : അവസാനമായി അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുത്ത് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.

Post a Comment