Follow KVARTHA on Google news Follow Us!
ad

Health problems | വെള്ളം കുടിച്ചതിന് ശേഷവും ദാഹം തോന്നാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയുക

Why do we feel thirsty even after guzzling water? Could be an indication of an impending health problem #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്
ന്യൂഡെൽഹി: (www.kvartha.com) ജലം ജീവന്റെ അമൃതമാണ്. ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമുള്ളതിനാൽ നമുക്കെല്ലാവർക്കും ദാഹം അനുഭവപ്പെടുന്നു. വ്യായാമത്തിന് ശേഷമോ മസാല ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ദാഹിക്കുകയാണെകിൽ അത് ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം. അമിത ദാഹത്തിന്റെ ചില കാരണങ്ങൾ അറിയാം.
                 
Why do we feel thirsty even after guzzling water? Could be an indication of an impending health problem, National,News,Top-Headlines,Latest-News,Health, medicine, diabetes, Drinking Water.
 

നിർജലീകരണം:

വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കുന്നത് സാധാരണമാണ്, കാരണം വിയർപ്പും സൂര്യപ്രകാശവും മൂലം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടും. വയറിളക്കം, ഛർദി എന്നിവ മൂലവും ദാഹം സംഭവിക്കാം, ഇത് ശരീരത്തിൽ നിന്ന് ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു. നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ ചർമവും വായയും വരളുന്നതും പൊട്ടുന്നതും, ക്ഷീണം, തലകറക്കം, ഓക്കാനം എന്നിവയുമാണ്.

പ്രമേഹം:

പ്രമേഹം അമിതമായ ദാഹത്തിനും മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ശരീരം അത് മൂത്രത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിക്കുന്നു, അങ്ങനെ ജലത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഇത് നിങ്ങൾക്ക് എല്ലായ്‌പ്പോഴും ദാഹം ഉണ്ടാക്കും.

ഡയബറ്റിക് കെറ്റോഅസിഡോസിസ്:

ഡയബറ്റിക് കെറ്റോഅസിഡോസിസ് (DKA) പ്രമേഹത്തിന്റെ ഗുരുതരമായ അവസ്ഥയാണ്. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗ്ലൂകോസ് നിയന്ത്രിക്കപ്പെടുന്ന പ്രശ്‌നം പ്രമേഹം ബാധിച്ചവർക്ക് ഉണ്ടാകാറുണ്ട്. ഇത് ശരീരത്തിൽ കെറ്റോണുകൾ നിർമിക്കുകയും അത് അസിഡിറ്റിക്ക് കാരണമാവുകയും ഇതുമൂലം കെറ്റോഅസിഡോസിസ്‌ സംഭവിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു, ഇതോടെ ദാഹം അനുഭവപ്പെടുന്നു. കെറ്റോഅസിഡോസിസ് ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. വരണ്ട ചർമം, ശ്വാസതടസം, ഓക്കാനം, ഛർദി, തലകറക്കം, കോമ എന്നിവയും കെറ്റോഅസിഡോസിസിന്റെ ലക്ഷണങ്ങളിൽ ഉൾപെടുന്നു.

ഗർഭാവസ്ഥ:

വെള്ളം കുടിക്കണമെന്ന് ഇടയ്ക്കിടെ തോന്നുന്നത് മിക്ക ഗർഭിണികളിലും ഉള്ള സാധാരണ പ്രശ്നമാണ്. എന്നിരുന്നാലും, ഇത് തുടരുകയും ഗർഭാവസ്ഥയിൽ വർധിക്കുകയും ചെയ്യുകയാണെങ്കിൽ, ഗർഭകാല പ്രമേഹത്തിന്റെ ലക്ഷണമാകാം എന്നതിനാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.

മരുന്നുകളുടെ പാർശ്വഫലങ്ങൾ:

ചില അസുഖങ്ങൾ മൂലവും മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലവും അമിതമായ ദാഹം സംഭവിക്കാം. പാർകിൻസൺസ്, ആസ്ത്മ, വയറിളക്കം, ആൻറിബയോടികുകൾ, ആന്റി സൈകോടിക്‌സ്, ആൻറി ഡിപ്രസന്റുകൾ എന്നിവ അതിൽ പെടുന്നു.

സൈകോജെനിക് പോളിഡിപ്‌സിയ:

യാതൊരു പ്രേരണയും ആവശ്യവുമില്ലാതെ അമിതമായി ദ്രാവകം കഴിക്കുന്ന അവസ്ഥയാണിത്. വരണ്ട വായയ്ക്ക് കാരണമാകുന്ന സ്കീസോഫ്രീനിയ പോലുള്ള മാനസിക വൈകല്യങ്ങളാൽ ഇത് സംഭവിക്കാം.

ശ്രദ്ധിക്കുക: മുകളിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡികൽ ഉപദേശമായി കണക്കാക്കരുത്.

Keywords: Why do we feel thirsty even after guzzling water? Could be an indication of an impending health problem, National,News,Top-Headlines,Latest-News,Health, medicine, diabetes, Drinking Water.

Post a Comment