അബുദബി: (www.kvartha.com) യുഎഇ പ്രസിഡന്റ് രാജ്യത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പ്രസിഡന്റ് ശൈയ്ഖ് മുഹമ്മദ് ബിന്‍ സാഇദ് ആലു നഹ്യാന് സ്വയം ഹെലികോപ്റ്റര്‍ പറത്തുന്ന വീഡിയോയാണ് തരംഗമായിരിക്കുന്നത്.
പരമ്പരാഗത ദേശീയ വസ്ത്രമായ കന്തൂറ ധരിച്ച ശൈഖ് മുഹമ്മദ് ചില ജലാശയങ്ങള്‍ സൂക്ഷ്മമായി സര്‍വേ ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നുവെന്ന് മനസിലാക്കുമ്പോള്‍
പ്രതികരണമെന്നോണം അദ്ദേഹം പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്.
ഹെലികോപ്റ്റര്‍ പറത്തല്‍, തന്ത്രപരമായ പറത്തല്‍, പാരാട്രൂപുകള് എന്നിവയില്‍ പരിശീലനം നേടിയ പ്രശസ്തമായ റോയല്‍ മിലിടറി അകാഡമി സാന്‍ഡ്ഹര്‍സ്റ്റിലെ ബിരുദധാരിയാണ് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ്.
Keywords: Latest-News, World, Gulf, Dubai, Abu Dhabi, UAE, President, Social-Media, Viral, Video, UAE President, UAE President pilots chopper over country in viral video.
< !- START disable copy paste -->