Follow KVARTHA on Google news Follow Us!
ad

King Cobra | സഞ്ചരിച്ചിരുന്ന കാറില്‍ കുടുംബത്തിനൊപ്പം ഒരു മാസം കൂടെ കൂടി നാടുചുറ്റിയത് രാജവെമ്പാല; വാവ സുരേഷ് എത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല; ഒടുവില്‍ വനംവകുപ്പെത്തി ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി, ഞെട്ടല്‍ മാറാതെ യുവാവ്

Kottayam: King Cobra caught from car in Arpookara#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 
കോട്ടയം: (www.kvartha.com) സഞ്ചരിച്ചിരുന്ന കാറില്‍ കുടുംബത്തിനൊപ്പം ഒരു മാസമായി കൂടെ കൂടി നാടുചുറ്റിയത് ഉഗ്രവിഷമുള്ള രാജവെമ്പാല. പാമ്പിനെ പിടികൂടാന്‍ വാവ സുരേഷ് എത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വനംവകുപ്പെത്തിയാണ് പാമ്പിനെ പിടികൂടിയത്. കോട്ടയം ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറിലാണ് ഒരു മാസത്തോളം രാജവെമ്പാല ഒളിച്ചിരുന്നത്. പത്തടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയിട്ടും ഞെട്ടല്‍ മാറാതെ തരിച്ചിരിക്കുകയാണ് കുടുംബം.

ഒരു മാസം മുന്‍പ് സുജിത്തും സുഹൃത്തുക്കളും നിലമ്പൂരില്‍ ലിഫ്റ്റിന്റെ പണിക്കായി പോയിരുന്നു. ഈ സമയം, കാറില്‍ കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം. കാടിനോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ഇവര്‍ക്ക് ജോലി. തിരിച്ചു വരാന്‍ ഒരുങ്ങുന്നതിനിടെ കാറിന്റെ പരിസരത്ത് ഇവര്‍ രാജവെമ്പാലയെ കണ്ടിരുന്നതായി കാര്‍ ഉടമ സുജിത്ത് പറഞ്ഞു. പിന്നീട് കാണാതായ പാമ്പ് കാറിനകത്ത് കയറിയിട്ടുണ്ടോ എന്ന് പരിശോധിച്ച്, കണ്ടെത്താന്‍ കഴിയാതെയാണ് ഇവര്‍ നിലമ്പൂരില്‍നിന്ന് മടങ്ങിയത്. 

നാട്ടിലെത്തിയ ശേഷം ഇതേ കാറുമായി കുടുംബമടക്കം പലയിടത്തും ഇവര്‍ യാത്ര നടത്തി. ഒരാഴ്ച മുമ്പ് കാര്‍ കഴുകുന്നതിനിടെയാണ് പാമ്പിന്റെ പടം കണ്ടത്. തുടര്‍ന്ന് വാവ സുരേഷിനെ വിളിച്ചുവരുത്തി. വാവ സുരേഷെത്തി കാര്‍ അഴിച്ച് പരിശോധിച്ചിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ പരിസരത്ത് കണ്ട പാമ്പിന്റെ കാഷ്ഠം ഒരു മണിക്കൂര്‍ മുമ്പുള്ളതാണെന്ന് വാവ പറഞ്ഞതോടെ സുജിത്തിനൊപ്പം നാട്ടുകാരും കടുത്ത ആശങ്കയിലായി. കാറിനുള്ളില്‍ നിന്നും പുറത്തു കടന്ന പാമ്പ് പരിസരത്തെവിടെയോ ഉണ്ടെന്ന് ഉറപ്പിച്ചു. എന്നാല്‍ പരിസരം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ വാവ മടങ്ങി.

News,Kerala,State,Kottayam,Snake,Car,Travel,Family, Kottayam: King Cobra caught from car in Arpookara


തുടര്‍ന്നുള്ള ദിവസങ്ങള്‍ക്ക് ശേഷമാണ് സുജിത്തിന്റെ വീടിന് 500 മീറ്റര്‍ അപ്പുറത്തുള്ള ഒരു വീട്ടിലെ ചകിരിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്ത് പാമ്പിന്റെ വാല്‍ കണ്ടത്. ഉടന്‍ തന്നെ വലയിട്ടു മൂടി. പിന്നീട് വനം വകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരന്‍ അബീഷ് എത്തി പാമ്പിനെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇതോടെയാണ് സുജിത്തിനും നാട്ടുകാര്‍ക്കും ആശ്വാസമായത്. എന്നാല്‍ ഒരു മാസം രാജവെമ്പാലയുമായി യാത്ര നടത്തിയ സുജിത്തിനും കുടുംബത്തിനും ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. പാമ്പിനെ വനംവകുപ്പ് കൊണ്ടുപോയി.


Keywords: News,Kerala,State,Kottayam,Snake,Car,Travel,Family, Kottayam: King Cobra caught from car in Arpookara

Post a Comment