Follow KVARTHA on Google news Follow Us!
ad

Withdraws Support | മണിപൂരിൽ ബിജെപി സർകാരിനുള്ള പിന്തുണ ജെഡിയു പിൻവലിക്കും

JDU likely to withdraw support to BJP-led govt in Manipur#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഇംഫാൽ: (www.kvartha.com) ബീഹാറിൽ ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ മണിപൂരിലും ബിജെപി സഖ്യം മുറിക്കാൻ ജെഡിയു. മണിപൂരിലെ ബിജെപി സർകാരിനുള്ള ജെഡിയുവിൻ്റെ പിന്തുണ പിൻവലിക്കുമെന്നാണ് സൂചന. 60 സീറ്റുള്ള നിയമസഭയിൽ ജെഡിയുവിന് ഏഴ് എംഎൽഎമാരുണ്ട്. 55 എംഎൽഎമാരുള്ള ബിരെൻ സിങ് സർകാരിന് ജെഡിയു പിന്തുണ പിൻവലിച്ചാൽ 48 എംഎൽഎമാരാകും.
  
Bihar, National, News, Top-Headlines, Latest-News, Manipur, Government, MLA, JDU likely to withdraw support to BJP-led govt in Manipur.

അറുപതംഗ നിയമസഭയിൽ ഭരിക്കാൻ 31 എംഎൽഎമാരുടെ പിന്തുണ മതി. ജെഡിയു സർകാരിനുള്ള പിന്തുണ പിൻവലിച്ചാലും ബിജെപിക്ക് ഭരിക്കാനാകും. സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ പാറ്റ്‌നയിൽ വെച്ച് നടക്കുന്ന ജെഡിയു നാഷണൽ എക്‌സിക്യൂട്ടിവ് സമ്മേളനത്തിൽ വെച്ചാവും അന്തിമ തീരുമാനമെടുക്കുക.

നേരത്തെ ബീഹാറിലും ജെഡിയു ബിജെപി സഖ്യം ഉപേക്ഷിച്ചിരുന്നു. ജെഡിയു സഖ്യം ഉപേക്ഷിച്ചതോടെ ബീഹാറിൽ ബിജെപിക്ക് ഭരണം നഷ്ടമായി. ബീഹാറിൽ ജെഡിയുവിന്റെ പുതിയ സഖ്യം തേജസ്വി യാദവിൻ്റെ ആർജെഡിയുമായാണ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജെഡിയു അഖിലേന്ത്യാ അധ്യക്ഷൻ.
BJP, Politics, Political-News, Latest-News, Manipur, Government, MLA, JDU likely to withdraw support to BJP-led govt in Manipur.

Post a Comment