Follow KVARTHA on Google news Follow Us!
ad

Onam Celebration | ഓണം വാരാഘോഷത്തിന് ജില്ലകള്‍ക്ക് 7.47 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍കാര്‍

Kerala Government Onam 2022 Celebration #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനതല ഓണം വാരാഘോഷങ്ങള്‍ക്കായി ജില്ലകള്‍ക്ക് വേണ്ടി 7.47 കോടി രൂപ സംസ്ഥാന സര്‍കാര്‍ അനുവദിച്ചു. എട്ട് ലക്ഷം മുതല്‍ 36 ലക്ഷം വരെയാണ് വിവിധ ജില്ലകള്‍ക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയ്ക്ക് സര്‍കാര്‍ 27 ലക്ഷമാണ് അനുവദിച്ചത്, കൊല്ലം ജില്ലയ്ക്ക് -27 ലക്ഷം, കണ്ണൂര്‍ -27 ലക്ഷം, എറണാകുളം -36 ലക്ഷം, കോഴിക്കോട് -36 ലക്ഷം, തൃശൂര്‍ -30 ലക്ഷം, ആലപ്പുഴ -8 ലക്ഷം, പത്തനംതിട്ട -8 ലക്ഷം, കോട്ടയം -8 ലക്ഷം, ഇടുക്കി -8 ലക്ഷം, പാലക്കാട് -8 ലക്ഷം, മലപ്പുറം -8 ലക്ഷം, വയനാട് -8 ലക്ഷം, കാസര്‍കോട് -8 ലക്ഷം. എന്നിവങ്ങനെയാണ് ജില്ലകള്‍ക്കായി സര്‍കാര്‍ ഓണാഘോഷത്തിന് അനുവദിച്ച തുക. 

News,Kerala,State,Thiruvananthapuram,Government,Onam,Celebration,Business,Finance, Kerala Government Onam 2022 Celebration


സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്.

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു. അവസാനമായി ഓണഘോഷം സംസ്ഥാനത്ത് നടന്നത് 2019 ലാണ്. ഇക്കൊല്ലം സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെയാണ് ഓണഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായത്. 

Keywords: News,Kerala,State,Thiruvananthapuram,Government,Onam,Celebration,Business,Finance, Kerala Government Onam 2022 Celebration 

Post a Comment