Follow KVARTHA on Google news Follow Us!
ad

Women Safety | സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം: 75-ാം വര്‍ഷത്തിലും പരിഹരിക്കപ്പെടാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

Even after 75 years of independence, the safety of women in India remains a challenge, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഒരു രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സ്വത്താണ് ആ രാജ്യത്തെ ജനങ്ങള്‍. അതില്‍ സ്ത്രീകളുടെ സുരക്ഷയും പരമപ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോഴും ഇന്‍ഡ്യയിലെ സ്ത്രീകളുടെ സുരക്ഷ എല്ലായിടത്തും വ്യാപകമായി ചര്‍ച ചെയ്യപ്പെടുന്നു. ഇപ്പോള്‍ അത് ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. വീട്ടിലും പുറത്തും സ്ത്രീകള്‍ സുരക്ഷിതരല്ല. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീ സഞ്ചാരികളില്‍ ചിലര്‍ ഇന്‍ഡ്യയിലെത്തുമ്പോള്‍ അതിക്രമത്തിന് ഇരയാവുന്നു.
                   
Latest-News, National, Top-Headlines, Challenges-Post-Independence, India, Women, Country, Independence-Day, Assault, Crime, Women Safety, Women Safety in India, 75 years of Independence, Azadi Ka Amrit Mahotsav, Even after 75 years of independence, the safety of women in India remains a challenge.

അക്രമവും വിവേചനവും സ്ത്രീകളുടെ ജീവിതത്തെ ഭയപ്പെടുത്തുകയും ഏതെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു. ബലാത്സംഗം, ലൈംഗികാതിക്രമം, ദുരഭിമാനക്കൊല, മനുഷ്യക്കടത്ത്, നിര്‍ബന്ധിത വേശ്യാവൃത്തി, ഗാര്‍ഹിക പീഡനം, കൊലപാതകം എന്നിവ ഇന്‍ഡ്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ സാധാരണ രൂപങ്ങളാണ്. സ്ത്രീധന മരണം കൊലപാതകത്തിന്റെ അങ്ങേയറ്റത്തെ രൂപമാണ്. ഇന്‍ഡ്യയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. 70% സ്ത്രീകളും ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്നു. ഇത് വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നു.

ഇന്‍ഡ്യയിലെ മൂന്നിലൊന്ന് സ്ത്രീകളും ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ-5 റിപോര്‍ട് കണ്ടെത്തി. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം രാജ്യത്ത് 31.2% ല്‍ നിന്ന് 29.3% ആയി കുറഞ്ഞപ്പോള്‍, 18 നും 49 നും ഇടയില്‍ പ്രായമുള്ള 30% സ്ത്രീകള്‍ 15 വയസ് മുതല്‍ ശാരീരിക പീഡനം അനുഭവിച്ചിട്ടുണ്ട്, അതേസമയം ആറ് ശതമാനം പേര്‍ അവരുടെ ജീവിതകാലത്ത് ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ടെന്ന് അടുത്തിടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡ്വി പുറത്തുവിട്ട റിപോര്‍ട് വ്യക്തമാക്കുന്നു.

മുമ്പ്, സ്ത്രീകള്‍ അവരുടെ വീടുകളില്‍ ഒതുങ്ങിയിരുന്നു, എന്നാല്‍ നഗരവല്‍ക്കരണം സ്ത്രീകളെ ഈ ജയില്‍ തകര്‍ത്ത് പുരുഷന്മാര്‍ക്ക് തുല്യമായി തങ്ങളുടെ കഴിവുകള്‍ ലോകത്തെ കാണിക്കാന്‍ നിമിത്തമായി. ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ ബഹുരാഷ്ട്ര കംപനികളുടെ സിഇഒമാര്‍ വരെയുള്ള എല്ലാ കാര്യങ്ങളിലും സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു. സ്ത്രീ സുരക്ഷയ്ക്കായി നിയമങ്ങളുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. സ്ത്രീസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ബോധവല്‍കരണവും വിദ്യാഭ്യാസവും നല്‍കുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ല.

Keywords: Latest-News, National, Top-Headlines, Challenges-Post-Independence, India, Women, Country, Independence-Day, Assault, Crime, Women Safety, Women Safety in India, 75 years of Independence, Azadi Ka Amrit Mahotsav, Even after 75 years of independence, the safety of women in India remains a challenge.
< !- START disable copy paste -->

إرسال تعليق