Follow KVARTHA on Google news Follow Us!
ad

Challenges at border | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍: പാകിസ്താനും ചൈനയും; ഇന്‍ഡ്യയെ അസ്വസ്ഥമാക്കുന്ന അതിര്‍ത്തി ബന്ധങ്ങള്‍; പരിഹാരം ഇനിയും അകലെ

Challenges of India facing for past 75 years from Pakistan and China, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) 1947ലെ വിഭജനം മുതല്‍ രാജ്യം തീവ്രവാദത്തിനെതിരെ പോരാടുകയാണ്. ബോംബ് സ്ഫോടനങ്ങളാലും തീവ്രവാദ പ്രവര്‍ത്തനങ്ങളാലും രാജ്യത്തിന്റെ പല ഭാഗങ്ങളും പലതവണ ചോര പൊടിഞ്ഞിട്ടുണ്ട്. 2001ലെ പാര്‍ലമെന്റ് ആക്രമണവും 2006ലെ മുംബൈ ലോകല്‍ ട്രെയിന്‍ ബോംബ് സ്ഫോടനവും 2008ലെ മുംബൈ ഭീകരാക്രമണവും 2019ലെ പുല്‍വാമയും രാജ്യത്തിന്റെ നെഞ്ചിലെ മുറിവുകളാണ്, നാളിതുവരെ ഉണങ്ങാത്ത മുറിവുകളാണ്.
                       
Latest-News, National, Top-Headlines, India, Challenges-Post-Independence, Independence-Day, Pakistan, China, Country, Terror Attack, war, Azadi Ka Amrit Mahotsav, Challenges of India facing for past 75 years from Pakistan and China.

അതിര്‍ത്തിയില്‍ സൈനികര്‍ തങ്ങളുടെ ഉത്തരവാദിത്തം നിരന്തരം നിറവേറ്റുമ്പോഴും അവര്‍ക്ക് ജീവന്‍ ബലിയര്‍പിക്കേണ്ടി വരുന്നു. ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ജമ്മു കശ്മീര്‍ മുള്ളുകള്‍ നിറഞ്ഞതാണെന്ന് ഇതുവരെ തെളിയിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളും വിഘടനവാദവും കൊണ്ട് പൊറുതിമുട്ടുകയാണ് സാധാരണക്കാര്‍.

1947 ലെ വിഭജനത്തിന് ശേഷം പാകിസ്താന്‍ ഒരു വെല്ലുവിളിയായി തുടരുന്നു. കഴിഞ്ഞ 75 വര്‍ഷമായി പാകിസ്താനുമായി അനുരഞ്ജനത്തിനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞില്ല. 1962ലെ യുദ്ധത്തിനുശേഷം ചൈനയുമായുള്ള ശത്രുത തുടങ്ങിയിട്ട് നാളിതുവരെ അതിന് പരിഹാരം കണ്ടിട്ടില്ല. ചൈന, അതിന്റെ വിപുലീകരണ നയത്തിന് കീഴില്‍, ഇന്‍ഡ്യയുടെ ഭൂമി കൈവശപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

2020ല്‍ ലഡാക് അതിര്‍ത്തിയില്‍ ചൈന നുഴഞ്ഞുകയറിയപ്പോള്‍ ഇന്‍ഡ്യ തക്കതായ മറുപടി നല്‍കി. 20 ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചെങ്കിലും 40 ഓളം ചൈനീസ് സൈനികരെയും അവര്‍ വധിച്ചു. ഇതിനുശേഷം, ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി ചര്‍ചകള്‍ക്ക് ശേഷവും പരിഹാരം അകലെ തന്നെയാണ്. രണ്ട് അതിര്‍ത്തി രാജ്യങ്ങളുടെ ഭീഷണികള്‍ ഇപ്പോഴും ഇന്‍ഡ്യയെ അസ്വസ്ഥമാക്കുന്നു. ഇത് എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കുക അസാധ്യം.

Keywords: Latest-News, National, Top-Headlines, India, Challenges-Post-Independence, Independence-Day, Pakistan, China, Country, Terror Attack, war, Azadi Ka Amrit Mahotsav, Challenges of India facing for past 75 years from Pakistan and China.
< !- START disable copy paste -->

Post a Comment