Follow KVARTHA on Google news Follow Us!
ad

Suspension |പശ്ചിമബംഗാളില്‍ അരക്കോടി രൂപയുമായി പിടിയിലായ കോണ്‍ഗ്രസ് എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Kolkata,News,Suspension,Congress,BJP,Politics,Trending,MLA,Arrested,National,
കൊല്‍കത: (www.kvartha.com) പശ്ചിമബംഗാളിലെ ഹൗറയില്‍ 49 ലക്ഷം രൂപയുമായി പിടിയിലായ ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം എല്‍ എമാരെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജംതാരയില്‍ നിന്നുള്ള ഇര്‍ഫാന്‍ അന്‍സാരി, ഖിജ്രിയില്‍ നിന്നുള്ള രാജേഷ് കചാപ്, കൊലെബിരയില്‍ നിന്നുള്ള നമന്‍ ബിക്‌സല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കാണ് സസ്‌പെന്‍ഷന്‍.

After Blaming BJP, Congress Suspends 3 Jharkhand MLAs Caught With Cash, Kolkata, News, Suspension, Congress, BJP, Politics, Trending, MLA, Arrested, National

പണവുമായി പിടിയിലായ മൂന്ന് എം എല്‍ എമാരെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷനും ജെനറല്‍ സെക്രടറിയുമായ അവിനാഷ് പാണ്ഡെ അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബംഗാളിലെ ദേശീയ പാത 16-ല്‍ പഞ്ച്‌ല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് എം എല്‍ എമാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും പണം കണ്ടെത്തിയത്.

പിടിച്ചെടുത്ത പണം ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാനുള്ള സാരി വാങ്ങാന്‍ കൊണ്ടുവന്നതെന്നാണ് എംഎല്‍എമാരുടെ വിശദീകരണം. കൊല്‍കതയിലെ മൊത്തവില്‍പന മാര്‍കറ്റില്‍ നിന്നും സാരി വാങ്ങാനാണ് പണവുമായി വന്നതെന്നും ഇവര്‍ പറഞ്ഞു.

കോണ്‍ഗ്രസ്-ഝാര്‍ഖണ്ഡ് മുക്തി മോര്‍ച സര്‍കാറിനെ അട്ടിമറിക്കാനായി ബി ജെ പിയാണ് എം എല്‍ എമാര്‍ക്ക് പണം നല്‍കിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നേരത്തെ ഝാര്‍ഖണ്ഡിലെ സര്‍കാറിനെ അട്ടിമറിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന ആരോപണം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉയര്‍ത്തിയിരുന്നു.

Keywords: After Blaming BJP, Congress Suspends 3 Jharkhand MLAs Caught With Cash, Kolkata, News, Suspension, Congress, BJP, Politics, Trending, MLA, Arrested, National.


إرسال تعليق