Follow KVARTHA on Google news Follow Us!
ad

Commissioner | എഎ ഹകീം സംസ്ഥാന വിവരാവകാശ കമീഷനർ

AA Hakeem appointed as Right to Information Commissioner #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന വിവരാവകാശ കമീഷനറായി ഐ ആൻഡ് പിആർഡി മുൻ അഡീഷനൽ ഡയറക്ടർ എഎ ഹകീമിനെ നിയമിച്ചു. ഇതുസംബസിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമിറ്റിയുടെ ഏകകണ്ഠമായ ശുപാർശ ഗവര്‍ണര്‍ അംഗീകരിച്ച് ഉത്തരവായി. എഴുത്തുകാരനും പ്രഭാഷകനുമായ എഎ ഹകീം കായംകുളം സ്വദേശിയാണ്. ഇൻഗ്ലീഷ്, അറബി സാഹിത്യങ്ങളിൽ എംഎയും ന്യൂഡെൽഹി ഐഐഎംസിയിൽ നിന്ന് ജേർണലിസം, ഐഐഎംൽ നിന്ന് മാനജ്മെൻറ് എന്നിവയിൽ പരിശീലനവും നേടിയിട്ടുണ്ട്.
              
AA Hakeem appointed as Right to Information Commissioner, Kerala, Thiruvananthapuram, News, Top-Headlines, Latest-News, Secretary, Book, Right to Information Commissioner

കേരള യൂനിവേഴ്സിറ്റി യൂനിയൻ ജോ. സെക്രടറിയായിരുന്നു. മലയാള മനോരമയിൽ ലേഖകനായും സിറാജ്, മംഗളം പത്രങ്ങളിൽ സബ് എഡിറ്റർ ആയും പ്രവർത്തിച്ചു. വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു. പബ്ലിക് റിലേഷൻസ് വകുപ്പിൽ ചേർന്ന ശേഷം വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫീസർ, ഡെപ്യൂടി ഡയറക്ടർ, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാസ് കമ്യൂണികേഷൻ സ്പെഷ്യൽ ഓഫീസർ, റൂറൽ ഇൻഫർമേഷൻ ചീഫ് ഓഫീസർ, മീഡിയ അകാഡമി സെക്രടറി, റവന്യൂ പബ്ലിസിറ്റി ചീഫ്, അഡീഷണൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

മൂന്നു തവണ സർകാർ ഗുഡ് സർവീസ് എൻട്രി നൽകിയിട്ടുണ്ട്. മോഹങ്ങൾ മരവിച്ചവർ, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം എന്നീ പുസ്തകങ്ങൾ രചിച്ചു. നിരവധി പുസ്തകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.

Keywords: AA Hakeem appointed as Right to Information Commissioner, Kerala, Thiruvananthapuram, News, Top-Headlines, Latest-News, Secretary, Book, Right to Information Commissioner.
< !- START disable copy paste -->

Post a Comment