Follow KVARTHA on Google news Follow Us!
ad

Economic freedom | സ്വാതന്ത്ര്യ ഇന്‍ഡ്യയുടെ 75 വര്‍ഷങ്ങള്‍: വിലക്കയറ്റത്തില്‍ നടുവൊടിയുന്നു; ജനങ്ങള്‍ക്ക് വേണം 'സാമ്പത്തിക സ്വാതന്ത്ര്യം'

75 years of independence and economic freedom, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോഴും വിലക്കയറ്റ ദുരിതത്തില്‍ നിന്ന് ഒരുകാലത്തും ജനങ്ങള്‍ക്ക് മോചനം ലഭിച്ചിട്ടില്ല. 75 വര്‍ഷത്തിനിടയില്‍ യുദ്ധം, ഭൂകമ്പം, ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍ തുടങ്ങി നിരവധി ദുരന്തങ്ങള്‍ രാജ്യം കണ്ടിട്ടുണ്ട്. ഈ അവസ്ഥകളില്‍ നിന്നെല്ലാം കരകയറുന്നതില്‍ രാജ്യം വിജയിക്കുകയും ചെയ്തു, എന്നാല്‍ സ്വാതന്ത്ര്യാനന്തരം ജനജീവിതം ദുസഹമാക്കിയ ഒരു പ്രശ്‌നമാണ് വിലക്കയറ്റം.
                         
Latest-News, Top-Headlines, Challenges-Post-Independence, National, India, Independence-Day, Price, Rate, Hike, Fuel-Price, Food, LPG, Central Government, Economic Freedom, Economic, Azadi Ka Amrit Mahotsav, 75 years of independence and economic freedom.

സാധനങ്ങളുടെ വില കൂടിയാല്‍ വരുമാനവും കൂടിയിട്ടുണ്ടെന്നാണ് പലരും അവകാശപ്പെടുന്നത്. എന്നാല്‍ വരവിനും ചിലവിനും ഒപ്പം രൂപയുടെ മൂല്യം കണക്കാക്കിയാല്‍ നമുക്ക് നഷ്ടമാണ് കൂടുതല്‍. മൂന്ന് അവശ്യസാധനങ്ങള്‍ - ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, വീട് എന്നിവയുടെ വില പലമടങ്ങ് വര്‍ധിച്ചു. ഇന്‍ഡ്യക്കാര്‍ക്ക് എല്ലാ സൗകര്യങ്ങള്‍ക്കും വന്‍ വില നല്‍കേണ്ടി വരുന്നു. ചിലവേറിയ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി തുടങ്ങിയവ ഒരു വ്യക്തിയുടെ ജീവിതം ദുസഹമാക്കി.

1990-ല്‍ ഒരാള്‍ 1000 രൂപയ്ക്ക് വീട് നടത്തി കുട്ടികളെ പഠിപ്പിക്കുകയും വീടിന്റെ വാടകയും നല്‍കുകയും ചെയ്യാമായിരുന്നുവെങ്കില്‍ ഇപ്പോഴതല്ല സ്ഥിതി. ഒരു വശത്ത് വരുമാനത്തെ മോശമായി ബാധിച്ചു, മറുവശത്ത് വിപണിയിലെ സാധനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു. പെട്രോള്‍ മുതല്‍ പലചരക്ക് സാധനങ്ങള്‍ വരെ വില കൂടിയിരിക്കുന്നു. ഒരു ശമ്പളക്കാരനോ ബിസിനസുകാരനോ ആകട്ടെ, എല്ലാവര്‍ക്കും പണപ്പെരുപ്പം പ്രശ്നമാണ്.

കൊറോണ വൈറസ് 2020 ഫെബ്രുവരി മുതല്‍ രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്നു. അത് രാജ്യത്തെ കാര്യമായി ബാധിച്ചു. പലര്‍ക്കും തൊഴില്‍ നഷ്ടപ്പട്ടു. പല കുടുംബങ്ങളുടെയും വരുമാനത്തെ തകിടം മറിച്ചു.
ഒരു വശത്ത് വരുമാനം കുറയുകയും മറുവശത്ത് സാധാരണക്കാരനെ വിലക്കയറ്റം ബാധിക്കുകയും ചെയ്യുന്നു. കണക്കുകള്‍ പ്രകാരം ഒരു സാധാരണ ഇടത്തരം കുടുംബത്തിന്റെ വീട്ടുചിലവില്‍ പ്രതിമാസം 2000 രൂപ വര്‍ധിച്ചിട്ടുണ്ട്. പാല്‍ മുതല്‍ റേഷന്‍ വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ധിച്ചു.

പെട്രോള്‍, ഡീസല്‍, സിഎന്‍ജി, വിമാന ഇന്ധനംവില കൂടിയതോടെ യാത്രയും ചിലവേറിയതായി. ബസുകള്‍ മുതല്‍ വിമാനങ്ങള്‍ വരെയുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും ചിലവേറിയതായി മാറി. വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രാ ചിലവും ഗണ്യമായി വര്‍ധിച്ചു. ഇതിനിടയില്‍ സൗകര്യങ്ങളുടെ പേരില്‍ സൗജന്യങ്ങള്‍ നല്‍കുന്ന ശീലവും വളര്‍ന്നു. ഇന്ന് രാജ്യത്ത് പല പദ്ധതികളിലായി റേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പലതും സൗജന്യമായി നല്‍കുന്നുണ്ട്. ഇത് പലര്‍ക്കും ഗുണം ചെയ്യുന്നുണ്ട്. ഇതിന്റെ മുഴുവന്‍ ഭാരവും രാജ്യത്തെ നികുതി അടയ്ക്കുന്ന ജനങ്ങളുടെ മേലാണ് പതിക്കുന്നതെന്നാണ് മറ്റൊരു വാസ്തവം. ജനങ്ങളുടെ വര്‍ത്തമാനവും ഭാവിയും സന്തോഷകരമായിരിക്കാന്‍ രാജ്യം ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ട്.

Keywords: Latest-News, Top-Headlines, Challenges-Post-Independence, National, India, Independence-Day, Price, Rate, Hike, Fuel-Price, Food, LPG, Central Government, Economic Freedom, Economic, Azadi Ka Amrit Mahotsav, 75 years of independence and economic freedom.
< !- START disable copy paste -->

إرسال تعليق