Follow KVARTHA on Google news Follow Us!
ad

WHO warns | കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

WHO issued warning in the wake of increase in Covid cases#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ജനീവ: (www.kvartha.com) കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്നും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗെബ്രിയോസിസ് വ്യക്തമാക്കി. ബിഎ 4, ബിഎ 5 വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍ ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 20 ശതമാനം ഉയരാന്‍ ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
   
WHO issued warning in the wake of increase in Covid cases, News, International, Top-Headlines, WHO, COVID-19, Director, Report, Virus.

 ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നതിങ്ങനെ:

'ഈ മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷെ അവസാനിച്ചിട്ടില്ല. കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യുന്നതിലും വൈറസിന്റെ ജനിതക ഘടന പരിശോധനയും കുറയുന്നതിനാല്‍ കോവിഡ് വൈറസ് ട്രാക് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. അതിനാല്‍ ഒമിക്രോണ്‍ ട്രാക് ചെയ്യാനും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണ്'.

Keywords: WHO issued warning in the wake of increase in Covid cases, News, International, Top-Headlines, WHO, COVID-19, Director, Report, Virus.

إرسال تعليق