Follow KVARTHA on Google news Follow Us!
ad

I&B Ministry bans ad | ഓൺലൈൻ ഗെയിമിംഗ്, ഫാന്റസി സ്‌പോർട്‌സ് പരസ്യങ്ങൾ കേന്ദ്ര സർകാർ നിരോധിച്ചു; പ്രിന്റ്, ഡിജിറ്റൽ മാധ്യമങ്ങൾക്കും ടിവി ചാനലുകൾക്കും നിർദേശങ്ങൾ

I&B Ministry bans advertisements on online gaming, fantasy sports; issues advisory to TV channels, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഓൺലൈൻ ഗെയിമിംഗ്, ഫാന്റസി സ്‌പോർട്‌സ് തുടങ്ങിയവയുടെ പരസ്യങ്ങൾ നിരോധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. അത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾ, പ്രിന്റ്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് മന്ത്രാലയം നിർദേശങ്ങൾ നൽകി. പരസ്യങ്ങൾ സുതാര്യമാവണമെന്നും ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നും പരസ്യദാതാക്കളോടും പ്രക്ഷേപകരോടും മന്ത്രാലയം നിർദേശിച്ചു. ഓൺലൈൻ ഗെയിമിംഗിന്റെ സ്റ്റാറ്റിക് അല്ലെങ്കിൽ പ്രിന്റ്, ഓഡിയോ, ദൃശ്യ പരസ്യങ്ങളിൽ പ്രത്യേകം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ അടങ്ങിയ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇൻഡ്യയുടെ (ASCI) മാർഗനിർദേശങ്ങൾ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾ പാലിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.
                      
News, National, Top-Headlines, Ministry, Ban, Advertisement, Online, TV,Channel, Central Government, I&B Ministry, I&B Ministry bans advertisements on online gaming, fantasy sports; issues advisory to TV channels.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണെന്നും, ഓൺലൈൻ വാതുവെപ്പിനുള്ള പരസ്യങ്ങൾ വലിയതോതിൽ നിരോധിക്കപ്പെട്ട ഒരു പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആശങ്കകൾ ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് യുവാക്കൾക്കും, കുട്ടികൾക്കും ഇടയിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഓൺലൈൻ വാതുവെപ്പിനുള്ള പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിൾ ടെലിവിഷൻ നെറ്റ്‌വർക് റെഗുലേഷൻ ആക്‌റ്റ് 1995 പ്രകാരമുള്ള പരസ്യ കോഡ്, 1978-ലെ പ്രസ് കൗൺസിൽ ആക്‌ട് പ്രകാരം പ്രസ് കൗൺസിൽ ഓഫ് ഇൻഡ്യ ഇറക്കിയ പത്രപ്രവർത്തന പെരുമാറ്റ ചട്ടങ്ങൾക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് 2021 എന്നിവയിലെ കർശനമായ നിയമങ്ങൾക്ക് അനുസൃതമല്ലെന്നും നിർദേശത്തിൽ പറയുന്നു.

'മേൽപറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലും ഉൾപെട്ടിരിക്കുന്ന വലിയ പൊതുതാൽപ്പര്യം കണക്കിലെടുത്ത്, ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളോട് നിർദേശിക്കുന്നു. ഓൺലൈൻ പരസ്യ ഇടനിലക്കാരും പ്രസാധകരും ഉൾപെടെയുള്ള ഓൺലൈൻ, സാമൂഹ്യ മാധ്യമ വിഭാഗങ്ങൾ അത്തരം പരസ്യങ്ങൾ ഇൻഡ്യയിൽ പ്രദർശിപ്പിക്കുകയോ ഇൻഡ്യൻ പ്രേക്ഷകരെ ലക്ഷ്യമിടുകയോ ചെയ്യരുത്', മന്ത്രാലയം അറിയിച്ചു.

Keywords: News, National, Top-Headlines, Ministry, Ban, Advertisement, Online, TV,Channel, Central Government, I&B Ministry, I&B Ministry bans advertisements on online gaming, fantasy sports; issues advisory to TV channels.
< !- START disable copy paste -->

Post a Comment