Follow KVARTHA on Google news Follow Us!
ad

Condoms more expensive | ഈ രാജ്യത്ത് ഒരു പാകറ്റ് ഗർഭ നിരോധന ഉറയ്ക്ക് 60,000 രൂപ! ടിവിയേക്കാള്‍ വിലക്കൂടുതൽ; അറിയാം കൂടുതൽ

Condoms are more expensive than TV in THIS country, a packet costs Rs 60,000!#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) എയ്ഡ്‌സ്, ജനസംഖ്യാ നിയന്ത്രണം ഇതിന്റെയൊക്കെ ഭാഗമായിപല രാജ്യങ്ങളും സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ (Condoms) വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലാണെങ്കില്‍ സര്‍കാര്‍ ആശുപത്രികളില്‍ നിന്ന് ലഭിക്കും. എന്നാല്‍ ലാറ്റിനമേരികന്‍ രാജ്യമായ വെനസ്വേലയിലെ ഗര്‍ഭനിരോധന ഉറകളുടെ വില അറിഞ്ഞാല്‍ ലോകമെമ്പാടുമുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും. ഒരു പാകറ്റ് കോൻഡത്തിന് ഏകദേശം 60,000 രൂപയാണ് വില.
  
New Delhi, India, News, Top-Headlines, TV, HIV Positive, AIDS, Population, Social-Media, Government, Condoms are more expensive than TV in THIS country, a packet costs Rs 60,000!.

വിലപിടിപ്പുള്ള വിവിധ തരം ബ്രാന്‍ഡ് ഗര്‍ഭനിരോധന ഉറകൾ ഉണ്ട്. എന്നിരുന്നാലും, ഇത്രയും വിലയേറിയത് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. വെനസ്വേലയിലെ സാധാരണ കോൻഡത്തിന്റെ വിലയ്ക്ക് ഇന്‍ഡ്യയിലെ ഒരു പ്രശസ്ത ബ്രാന്‍ഡിന്റെ ടെലിവിഷന്‍ ആര്‍ക്കും വാങ്ങാവുന്ന സ്ഥിതിയാണുള്ളത്. വില റോകറ്റ് പോലെ കുതിച്ചത് വെനസ്വേലയിലുടനീളം ഒരു കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വാര്‍ത്ത വൈറലായി.

വെനസ്വേലയില്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആ രാജ്യത്ത് ആരെങ്കിലും അങ്ങനെ ചെയ്താല്‍ പുരുഷനെയും സ്ത്രീയെയും കഠിനമായി ശിക്ഷിക്കാന്‍ നിയമമുണ്ട്. ഐക്യരാഷ്ട്രസഭയുടെ 2015ലെ ലോക ജനസംഖ്യാ റിപോര്‍ട് അനുസരിച്ച്, വെനസ്വേലയിലാണ് ഏറ്റവും കൂടുതല്‍ കൗമാര ഗര്‍ഭധാരണ കേസുകള്‍ ഉള്ളത്. ഇക്കാര്യത്തില്‍ ലാറ്റിനമേരികന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് വെനസ്വേല. അത്തരത്തിലൊരു രാജ്യത്ത് അടുത്തിടെ ഗര്‍ഭനിരോധന ഉറകളുടെ വില 60,000 രൂപയിലെത്തി. എന്തുകൊണ്ടാണ് വില ഇത്രയധികം കൂടിയതെന്ന് ഇതുവരെ അറിവായിട്ടില്ല.

വെനസ്വേല പോലെയുള്ള രാജ്യങ്ങളില്‍, കൗമാരപ്രായത്തില്‍ ഗര്‍ഭാവസ്ഥയുടെ അളവ് ഏറ്റവും കൂടുതലാണ്, അതേ സമയം ഗര്‍ഭഛിദ്രം നിരോധിച്ചിരിക്കുന്നു. അതിനാല്‍ അവിടുത്തെ സാധാരണക്കാര്‍ തലയില്‍ കൈവെച്ചിരിക്കുകയാണ്. ഇതുവരെയും വെനസ്വേല സര്‍കാര്‍ ശ്വാശ്വത നടപടി സ്വീകരിച്ചിട്ടില്ല.

Keywords: New Delhi, India, News, Top-Headlines, TV, HIV Positive, AIDS, Population, Social-Media, Government, Condoms are more expensive than TV in THIS country, a packet costs Rs 60,000!.

Post a Comment