Follow KVARTHA on Google news Follow Us!
ad

Shah Rukh Khan | വീട്ടിലെ ടിവികള്‍ക്കെല്ലാം കൂടി 30-40 ലക്ഷം രൂപ വിലയുണ്ടെന്ന് ശാരൂഖ് ഖാന്‍; ഞങ്ങളുടെ വീടിന് മൊത്തമായി ഇത്രയും ചിലവ് വരുമെന്ന് ആരാധകന്റെ മറുപടി; ട്വിറ്ററില്‍ വൈറലായി താരത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ

Shah Rukh Khan says he has TVs worth Rs 30-40 lakh in Mannat, fan reacts, 'Itne ka hamara poora ghar hoga', Watch#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്

മുംബൈ: (www.kvartha.com) തന്റെ വീടായ മന്നത്തില്‍ 12 ഓളം ടിവികളുണ്ടെന്ന് ബോളിവുഡ് താരം ശാരൂഖ് ഖാന്‍. ഡെല്‍ഹിയില്‍ ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് എത്തിയതായിരുന്നു ശാരൂഖ്. 

'വീട്ടിലെ കിടപ്പുമുറിയില്‍ ഒരു ടിവിയുണ്ട്, സ്വീകരണമുറിയിലും ചെറിയ മകന്‍ അബ്രാമിന്റെ മുറിയിലും മൂത്തമകന്‍ ആര്യന്റെ മുറിയിലും മകളുടെ മുറിയിലും ടിവിയുണ്ട്. അടുത്തിടെ, ജിമിലെ ടെലിവിഷന്‍ കേടായി, പഴയ ടെലിവിഷനുകള്‍ തകരാറിലാകുന്ന ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ്, കാരണം എനിക്ക് പെട്ടെന്ന് ഒരെണ്ണം വാങ്ങാം' ചടങ്ങിനിടെ താരം ജനങ്ങളോട് പറഞ്ഞു.

വീട്ടില്‍ ഏകദേശം 11-12 ടെലിവിഷനുകള്‍ ഉണ്ടെന്നാണ് ശാരൂഖ് പറയുന്നത്. 'ഓരോ ടെലിവിഷന്റെയും വില ഏകദേശം ഒരു ലക്ഷവും ഒന്നര ലക്ഷവുമാണ്,' അദ്ദേഹം പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഞാന്‍ ടെലിവിഷനുകള്‍ക്കായി ഏകദേശം 30-40 ലക്ഷം രൂപ ചെലവഴിച്ചു.' 

ശാരൂഖിന്റെ കണക്കുകൂട്ടലുകള്‍ പൂര്‍ണമായും ശരിയല്ല.  11-12 ടിവികള്‍ പല ബ്രാന്‍ഡിലുള്ളതാണെന്ന് അദ്ദേഹം പരാമര്‍ശിച്ചു. അതിനാല്‍, പരസ്യ ബ്രാന്‍ഡിന്റെ ടിവികള്‍ മാത്രമല്ല വീട്ടിലുള്ളത്. താരത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുത്തു.

'ഞങ്ങളുടെ വീടിന് ഇത്രയധികം ചിലവ് വരും' ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. 'എനിക്ക് ഇപ്പോള്‍ സഹതാപം തോന്നുന്നു,' മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. ശാരൂഖ് കുടുംബത്തോടൊപ്പം മുംബൈയിലെ ബാന്‍ഡ് സ്റ്റാന്‍ഡില്‍ മന്നത്ത് എന്ന വീട്ടിലാണ് താമസിക്കുന്നത്.

News,National,India,Mumbai,Sharukh Khan, Entertainment, Television, TV,Video,Social-Media,Top-Headlines, Shah Rukh Khan says he has TVs worth Rs 30-40 lakh in Mannat, fan reacts, 'Itne ka hamara poora ghar hoga', Watch


വീടിന്റെ ഇന്റീരിയര്‍ നശിപ്പിക്കാന്‍ തനിക്ക് അനുവാദമില്ലെന്നും അത് ഭാര്യ ഗൗരിയുടെ വൈദഗ്ധ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വീടിനുള്ളില്‍ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാന്‍ അനുവാദമുണ്ടെന്നും താരം പറഞ്ഞു.

ശാരൂഖ് അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത് 2018ലെ സീറോയിലാണ്. ചിത്രം വലിയ പരാജയമായിരുന്നു. ആക്ഷന്‍-ത്രിലര്‍ പത്താന്‍, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി, അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഇതുവരെ പ്രഖ്യാപിക്കാത്ത സിനിമ എന്നിവയാണ് പുതിയ സിനിമകള്‍.

Keywords: News,National,India,Mumbai,Sharukh Khan, Entertainment, Television, TV,Video,Social-Media,Top-Headlines, Shah Rukh Khan says he has TVs worth Rs 30-40 lakh in Mannat, fan reacts, 'Itne ka hamara poora ghar hoga', Watch

Post a Comment