Follow KVARTHA on Google news Follow Us!
ad

Ration Shop | പാലക്കാട് റേഷന്‍ കടകളിലേക്ക് ആവശ്യത്തിന് അരിയെത്തുന്നില്ലെന്ന് ഉടമകള്‍; അടുത്ത ദിവസങ്ങളില്‍ അരിനീക്കം വേഗത്തിലാകുമെന്ന് അധികൃതര്‍

Palakkad: No rice in ration shops #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kvartha.com) ജില്ലയിലെ റേഷന്‍ കടകളിലേക്ക് ആവശ്യത്തിന് അരിയെത്തുന്നില്ലെന്ന് ഉടമകള്‍. സംഭരണ ശാലകളില്‍ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷന്‍ വിതരണം തടസപ്പെടുത്തുന്നത്. അടുത്ത ദിവസങ്ങളില്‍ അരിനീക്കം വേഗത്തിലാകുമെന്നും താലൂക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പാലക്കാട് താലൂകില്‍ പലയിടത്തും സ്റ്റോക് (Stock) കാലിയായ റേഷന്‍ കടകളാണ്.

സ്റ്റോക് ആവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ ഉദ്യോഗസ്ഥരെ നിരന്തരം വിളിക്കുന്നുണ്ട്. കാര്‍ഡ് ഉടമകള്‍ വന്നു മടങ്ങേണ്ട അവസ്ഥലയിലാണ്. ഏപ്രിലിലെ വിഹിതം ഇതുവരെ കിട്ടാത്തവരുണ്ട്. മെയില്‍ നല്‍കാന്‍ ക്രമീകരിച്ചെങ്കിലും സ്റ്റോകില്ല.

Palakkad, News, Kerala, Ration shop, Rice, Supplyco, Shop owners, Taluk, Stock, Palakkad: No rice in ration shops.

പാലക്കാട് താലൂകിലേക്ക് കഞ്ചിക്കോട് സംഭരണ ശാലയില്‍ നിന്നാണ് അരി എത്തുന്നത്. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റിറക്കുന്നതിനെച്ചൊല്ലിയുള്ള തൊഴിലാളി തര്‍ക്കം പൂര്‍ണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കാര്‍ഡ് ഉടമകള്‍ക്ക് മുടങ്ങിയ വിഹിതം വാങ്ങാന്‍ ഈ മാസം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

Keywords: Palakkad, News, Kerala, Ration shop, Rice, Supplyco, Shop owners, Taluk, Stock, Palakkad: No rice in ration shops.

Post a Comment