Follow KVARTHA on Google news Follow Us!
ad

Kovalam | ആരെയും ആകര്‍ഷിക്കുന്ന തീരമാണ് കോവളം; ലോകമെങ്ങുമുള്ള സഞ്ചാരികളെത്തുന്ന ഈ തീരത്തിന്റെ വിശേഷങ്ങളറിയാം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Travel,Travel & Tourism,Passengers,Kerala,
തിരുവനന്തപുരം: (www.kvartha.com) കേരളത്തിലെ ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്് കോവളം. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ബിച് കൂടിയാണ്. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട്. ഇവിടെ കടലിന് ആഴം കുറവാണ് എന്നതാണ് പ്രധാന ആകര്‍ഷണം. രാവിലെയും ഉച്ചയ്ക്ക് ശേഷവും ഇവിടെ നല്ല തിരക്കായിരിക്കും. സീസണായി കഴിഞ്ഞാല്‍ അര്‍ധരാത്രിയോളം ബീച് സജീവമായിരിക്കും.

ഒരു പറ്റം ചെലവു കുറഞ്ഞ കോടേജുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, സമ്മേളന സൗകര്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ടുകള്‍ എന്നീ സൗകര്യങ്ങള്‍ വിവിധ നിരക്കുകളില്‍ ലഭിക്കും. നീന്തല്‍, വെയില്‍ കായല്‍, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങി ഒട്ടേറെ ആനന്ദകരവും ഉല്ലാസകരവും സാഹസികവുമായ അനുഭവങ്ങളും ആസ്വദിക്കാം. ലൈറ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അടുത്തിടെ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു.

പഞ്ച നക്ഷത്ര ഹോടലുകള്‍ മുതല്‍ കുറഞ്ഞ നിരക്കിലുള്ള ഹോടലുകള്‍ വരെ ഇവിടെ താമസ സൗകര്യമൊരുക്കുന്നു. കോണ്‍ടിനെന്റല്‍ മുതല്‍ വടക്കേ ഇന്‍ഡ്യന്‍, ദക്ഷിണേന്‍ഡ്യന്‍ രുചികളും തനി നാടന്‍ ഭക്ഷണങ്ങളും ആസ്വദിക്കാവുന്ന ഹോടലുകളും ഹോംലി ഫുഡും സുലഭമാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 16 കി. മീ. അകലെയാണ് കോവളം. യാത്രാസൗകര്യങ്ങളും മെച്ചപ്പെട്ടതാണ്, പെട്ടെന്ന് കോവളത്ത് എത്താം, അവധി ആഘോഷിക്കാനെത്തിയവര്‍ക്ക് കോവളത്ത് താമസിച്ച് നഗരത്തിലേക്കു പോകുന്നതാണ് നല്ലത്.

നഗരത്തില്‍ നേപിയര്‍ മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, ശ്രീചിത്ര ആര്‍ട് ഗാലറി, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി ഒട്ടേറെ ആകര്‍ഷണങ്ങളുണ്ട്. കേരളത്തിന്റെ തനതു കൗതുകവസ്തുക്കളും സ്മരണികകളും കരകൗശല വസ്തുക്കളും വാങ്ങാന്‍ സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ എസ് എം എസ് എം പ്രദര്‍ശനശാലയും നഗരത്തില്‍ ഉണ്ട്.

Kovalam is an international tourist spot in Kerala, Thiruvananthapuram, News, Travel, Travel & Tourism, Passengers, Kerala


എത്താനുള്ള വഴി


അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍, 16 കി. മീ

അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 10 കി. മീ.

മറ്റ് വിവരങ്ങള്‍

സന്ദര്‍ശനത്തിന് നല്ല സമയം : സെപ്റ്റംബര്‍ മുതല്‍ മാര്‍ച് വരെ.

Keywords: Kovalam is an international tourist spot in Kerala, Thiruvananthapuram, News, Travel, Travel & Tourism, Passengers, Kerala.

Post a Comment