Follow KVARTHA on Google news Follow Us!
ad

International Travel Zone | മൃഗ-പ്രകൃതി സ്‌നേഹികളുടെ പ്രിയ ഇടം; ചിലവും കുറവ്; യാത്ര തിരിക്കാം കെനിയിലേക്ക്

Kenya- an ideal destination for all animal and nature lovers#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ മൃഗ സ്‌നേഹികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനമാണ് കെനിയ. ഇന്‍ഡ്യയില്‍ നിന്ന് സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ കെനിയയുണ്ട്. വന്യജീവി സങ്കേതങ്ങള്‍, പ്രകൃതി ടൂറുകള്‍, ഇകോ-ടൂറിസം, പ്രാദേശിക ഷോപിംഗ്, കാഴ്ചകള്‍, സാംസ്‌കാരിക ടൂറുകള്‍, സ്‌പോര്‍ട്‌സ് ടൂറിസം അങ്ങനെ വിപുലമായ കാഴ്ചകളാണ് ഇവിടെയുള്ളത്. യാത്രാ ചിലവ് വളരെ കുറവാണ് എന്നതാണ് ഒരു വലിയ പ്രത്യേകത. ഒരു രാത്രിക്ക് 1000 രൂപയില്‍ താഴെ താമസ സൗകര്യം ലഭിക്കും.
  
New Delhi, India, News, International-Travel-Zone, Tourism, Travel & Tourism, Travel, Domestic Travel, National, Kenya- an ideal destination for all animal and nature lovers.

കാണേണ്ട സ്ഥലങ്ങള്‍: മസായ് മാര നാഷനല്‍ റിസര്‍വ്, മൗണ്ട് കെനിയ, ലാമു ദ്വീപ്, നെയ്റോബി നാഷണല്‍ പാര്‍ക്, നകുരു തടാകം, സാംബുരു നാഷണല്‍ റിസര്‍വ്, മാലിണ്ടി തുടങ്ങിയവ.

ദിവസേനയുള്ള ഭക്ഷണച്ചെലവ്: ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ നിങ്ങള്‍ക്ക് 600 രൂപയ്ക്ക് ഹൃദ്യമായ ഭക്ഷണം കഴിക്കാം. നിങ്ങള്‍ തട്ടുകട തിരഞ്ഞെടുക്കുകയാണെങ്കില്‍, 150 രൂപയില്‍ താഴെ ചെലവഴിച്ച് വയറു നിറയ്ക്കാം.

ഗതാഗതച്ചെലവ്: ടാക്സികള്‍ ചെലവേറിയതാണ്, കാരണം അവിടെ മീറ്ററില്ല. ഒരു വഴിക്ക് ഏകദേശം 60 രൂപ ചിലവാകുന്ന ബസ് സര്‍വീസുകളാണ് ഏറ്റവും നല്ലത്.

Keywords: New Delhi, India, News, International-Travel-Zone, Tourism, Travel & Tourism, Travel, Domestic Travel, National, Kenya- an ideal destination for all animal and nature lovers.
< !- START disable copy paste -->

Post a Comment