വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സർകാർ സ്‌കൂളിലെ 42 കാരിയായ അധ്യാപികയെയും 39 കാരനായ കാമുകനെയും ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ദൃശ്യം പങ്കിടുന്ന എല്ലാവരെയും പിടികൂടാൻ ഡിജിപിയുടെ ഓഫീസിൽ നിന്ന് കർശന നിർദേശം ലഭിച്ചിട്ടുണ്ടെന്ന് മധുര സൈബർ സെലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭർത്താവുമായി വേർപിരിഞ്ഞ യുവതി 2010ലാണ് വ്യവസായിയുമായി അടുപ്പത്തിലായത്. അധ്യാപിക 16 വയസുള്ള മൂന്ന് ആൺകുട്ടികളെ അവരുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും ഇതിനിടയിൽ വ്യവസായി വീഡിയോ പകർത്തിയെന്നുമാണ് പൊലീസിന് ലഭിക്കുന്ന വിവരം. ചോദ്യം ചെയ്യലിൽ, തന്റെ ചില സുഹൃത്തുക്കൾക്കിടയിൽ വീഡിയോ പ്രചരിപ്പിച്ചതായി വ്യവസായി വെളിപ്പെടുത്തി. ഇതോടെ വീഡിയോ ലഭിച്ച ചിലരെ സൈബർ സെൽ ചോദ്യം ചെയ്തു.
അതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ യുവതിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് മധുര സൗത് വനിതാ പൊലീസ് സ്‌റ്റേഷനിൽ യുവതിക്കും വ്യവസായിക്കുമെതിരെ കേസെടുത്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രകാരം പോക്‌സോ നിയമത്തിലെ സെക്ഷൻ 5(1),5(n) r/w 6, IPC സെക്ഷൻ 292(A), 506, ഐടി ആക്ട് സെക്ഷൻ 67 (A), 67 (B) എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചവരെ ചോദ്യം ചെയ്തു വരികയാണെന്നും ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൈബർ സെൽ അധികൃതർ അറിയിച്ചു.
ALSO READ:
നായയുടെ കടിയേറ്റാല്‍ ആദ്യ ഒരു മണിക്കൂര്‍ അതീവ പ്രധാന്യം; ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യുക; ശ്രദ്ധ നേടി ഡോക്ടറുടെ കുറിപ്പ്
Keywords: Chennai, Tamilnadu, News, Top-Headlines, Teacher, Students, Social-Media, Investigates, Website, Cyber Crime, Arrest, Complaint, Case, Video involving female school teacher, her students go viral; probe underway.
Keywords: Chennai, Tamilnadu, News, Top-Headlines, Teacher, Students, Social-Media, Investigates, Website, Cyber Crime, Arrest, Complaint, Case, Video involving female school teacher, her students go viral; probe underway.