Follow KVARTHA on Google news Follow Us!
ad

Travel and Tourism | വിനോദ സഞ്ചാരികളെ തായ്‌ലാൻഡ് ക്ഷണിക്കുന്നു; യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു; പ്രതീക്ഷിക്കുന്നത് 5 ലക്ഷം ഇൻഡ്യക്കാരെ

Thailand eases travel restrictions, hopes to see 5 lakh Indian tourists this year#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബാങ്കോക്: (www.kvartha.com) മെയ് ഒന്ന് മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ആർടിപിസിആർ പരിശോധന പിൻവലിക്കാൻ തായ്‌ലൻഡ് തീരുമാനിച്ചതോടെ കോവിഡ് ദുരിതത്തിൽ പ്രതിസന്ധിയിലായ രാജ്യത്തെ ടൂറിസം മേഖല പുതിയ പ്രതീക്ഷയിൽ. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് തായ് യാത്രയുടെയും ടൂറിസം വ്യവസായത്തിന്റെയും ഏറ്റവും വലിയ വിപണികളിലൊന്നായ ഇൻഡ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നാടുകളിലൊന്നാണ് തായ്‌ലാൻഡ്. ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന രാജ്യം കൂടിയാണിത്.
  
Thailand, Bangkok, News, Top-Headlines, Tourism, Travel, Travel & Tourism, India, International, World, Programme, Thailand eases travel restrictions, hopes to see 5 lakh Indian tourists this year.

2019 ൽ തായ്‌ലൻഡിന് ഇൻഡ്യയിൽ നിന്ന് രണ്ട് ദശലക്ഷം സന്ദർശകരെ ലഭിച്ചു, ഇത് രാജ്യത്തിന് 2.5 ബില്യൻ ഡോളർ വരുമാനം നേടിക്കൊടുത്തു. ഈ മാസം പ്രഖ്യാപിച്ച ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഈ വർഷം, തായ്‌ലൻഡ് ടൂറിസം അതോറിറ്റി 500,000 ഇൻഡ്യക്കാരെ പ്രതീക്ഷിക്കുന്നു.

തായ്‌ലൻഡ് 'വിസിറ്റ് തായ്‌ലൻഡ് ഇയർ 2022: അമേസിംഗ് ന്യൂ ചാപ്‌റ്റേഴ്‌സ്' എന്ന പേരിൽ ഒരു ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്. വിവാഹങ്ങൾ, ഹണിമൂൺ, ഗോൾഫ്, ആഡംബര യാത്രക്കാർ എന്നിവ പ്രധാനമായിരിക്കുന്ന ഇൻഡ്യൻ വിപണിയെ പുനർനിർമിക്കുക എന്നതാണ് തായ്‌ലൻഡിന്റെ ശ്രദ്ധയെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് (ടിഎടി) മുംബൈ ഓഫീസ് ഡയറക്ടർ ചോളട സിദ്ധിവർൺ പറഞ്ഞു. കൂടാതെ, മെയ് മാസത്തിൽ സൗത് ഏഷ്യ ട്രാവൽ ആൻഡ് ടൂറിസം എക്‌സ്‌ചേഞ്ച് എന്ന പേരിൽ ഇൻഡ്യയിലെ ഏറ്റവും വലിയ ടൂറിസം പ്രമോഷൻ പരിപാടിയുടെ ഭാഗമാകും തായ് ടൂറിസം അതോറിറ്റി.

തായ്‌ലൻഡ് യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും ഇൻഡ്യൻ സന്ദർശകരെ ആകർഷിക്കുകയും ചെയ്യുമ്പോൾ, കോവിഡിന് മുമ്പ് തായ്‌ലൻഡ് അവതരിപ്പിച്ച വിസ ഫീസ് ഇളവ് നയത്തിനായി ഇൻഡ്യക്കാർ കുറച്ച് സമയം കാത്തിരിക്കേണ്ടിവരുമെന്ന് തായ്‌ലാൻഡ് പറയുന്നു. സന്ദർശകർക്ക് 'തായ്‌ലൻഡ് പാസിനായി' രജിസ്റ്റർ ചെയ്യേണ്ടതിനാൽ രാജ്യം എല്ലാ യാത്രാ നിയന്ത്രണങ്ങളും ഉപേക്ഷിച്ചിട്ടില്ല. എന്നാൽ മെഡികൽ ഇൻഷുറൻസ് പോളിസി പരിധി ഇപ്പോൾ 20,000 ഡോളറിൽ നിന്ന് 10,000 ഡോളറായി കുറച്ചിരിക്കുന്നു.

Keywords: Thailand, Bangkok, News, Top-Headlines, Tourism, Travel, Travel & Tourism, India, International, World, Programme, International-Travel-Zone, Thailand eases travel restrictions, hopes to see 5 lakh Indian tourists this year.
< !- START disable copy paste -->

إرسال تعليق