Follow KVARTHA on Google news Follow Us!
ad

റിയല്‍മി 9 5ജി എസ്ഇ; മികച്ച ബാറ്ററി ലൈഫും പ്രകടനവും; 20,000 രൂപയിൽ താഴെ ബജറ്റിൽ നല്ലൊരു സ്മാർട് ഫോൺ; റിവ്യൂ

Realme 9 5G SE Review, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 07.04.2022) റിയൽമി (Realme) അടുത്തിടെ ഇൻഡ്യയിൽ പുതിയ 5ജി മൊബൈൽ ഫോൺ സീരീസ് പുറത്തിറക്കി. റിയല്‍മി 9 5ജി എസ്ഇ (Realme 9 5G SE), റിയല്‍മി 9 5ജി (Realme 9 5G) എന്നിവയാണവ. 'SE' എന്നത് സ്പീഡ് പതിപ്പിനെ സൂചിപ്പിക്കുന്നു. സ്പീഡ് പതിപ്പിനെ കുറിച്ചുള്ള വിലയിരുത്തലാണിവിടെ.
        
News, National, New Delhi, Top-Headlines, Technology, Mobile-Reviews, Smart Phone, Price, Realme 9 5G SE, Realme, Realme 9 5G SE Review.

രൂപകൽപന

ഈ ഫോണിന്റെ അരികുകൾ നേർത്തതാണ്, അതേസമയം ഫോണിന്റെ തടി അൽപം കട്ടിയുള്ളതായി തോന്നുന്നു. ഫോണിന്റെ മുൻവശത്ത് സ്ക്രീനിന്റെ ഇടതുവശത്ത്, ഒരു പഞ്ച്-ഹോള്‍ ഉണ്ട്, അതിനുള്ളില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്. ഫോണിന്റെ അടിയിൽ, 3.5 എംഎം ഓഡിയോ ജാകും സ്പീകർ ഗ്രിലും ഉള്ള യുഎസ്ബി ടൈപ്-സി പോർട് ഉണ്ട്, അത് നല്ല ശബ്ദം നൽകുന്നു. ഫോണിന്റെ ഇടതുവശത്ത് വോളിയം ബടണുകൾ സജ്ജീകരിച്ചിരിക്കുന്നു, അതിന് തൊട്ടുമുകളിൽ സിം-കാർഡ് ട്രേ ഉണ്ട്, ഫോണിൽ ഒരേസമയം രണ്ട് സിം കാർഡുകളും ഒരു മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാമെന്നത് ഗുണകരമാണ്.

പിൻഭാഗം

ഫോണിന്റെ പിൻഭാഗത്ത് എൽഇഡി ഫ്ലാഷുള്ള ട്രിപിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ക്യാമറ മൊഡ്യൂൾ എംബോസ്ഡ് ആണ്, അതിനാൽ സുരക്ഷിതമായ കവറിൽ സൂക്ഷിക്കുന്നതാണ് ഉചിതം. അതേസമയം മറ്റു മോഡലുകളിലെ പോലെ ഫോണിന്റെ പിൻഭാഗത്ത് വിരലടയാളം ഇല്ല.

ഡിസ്‌പ്ലേ

ഫോണിന് 6.6 ഇഞ്ച് ഫുൾ-എച് ഡി+ ഐപിഎസ് ഡിസ്‌പ്ലേയുണ്ട്, 144 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റും HDR10-നുള്ള പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഇതോടെ നിങ്ങൾക്ക് സുഗമമായ പ്രവർത്തനം ലഭിക്കും, പക്ഷേ ബാറ്ററി ഉപഭോഗം വർധിക്കും, എന്നാൽ ബാറ്ററി ഉപഭോഗം കുറയ്ക്കണമെങ്കിൽ റിഫ്രഷ് റേറ്റ് 60 Hz ആയി സജ്ജമാക്കാനും കഴിയും.

ഫോണിന്റെ സ്‌ക്രീനിൽ നിറങ്ങൾ വ്യക്തമായി കാണാമെങ്കിലും വ്യൂവിംഗ് ആംഗിൾ അത്ര സവിശേഷമല്ലെന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നു. ഒടിടി ഉള്ളടക്കത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ആമസോൺ പ്രൈം വീഡിയോയിലും നെറ്റ്ഫ്ലിക്സിലും സിനിമകൾ കാണുമ്പോൾ എച് ഡി നിലവാരം ലഭിക്കും, മൊത്തത്തിൽ ഫോണിന്റെ ഡിസ്പ്ലേ മികച്ചതാണ്.

പ്രകടനം

മിഡ് റേൻജ് പ്രകടനവും 5ജിയും നല്‍കുന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി പ്രോസസറാണ് ഫോണ്‍ ഉപയോഗിക്കുന്നത്. മൾടി ടാസ്‌കിങ്ങിന്റെ കാര്യത്തിൽ ഫോൺ ഹാങ്ങാവുന്നില്ലെന്നാണ് വിലയിരുത്തൽ. ഗെയിമും സുഗമമായി കളിക്കാനാവുന്നുണ്ട്.

ബാറ്ററി

5000 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്, ഇത് 30 W വേഗത്തിൽ ചാർജ് വാഗ്ദാനം ചെയ്യുന്നു. പരിശോധന നടത്തിയപ്പോൾ ഫോണിന്റെ ബാറ്ററി പൂജ്യത്തിൽ നിന്ന് പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 1.30 മണിക്കൂർ എടുത്തു.
     
News, National, New Delhi, Top-Headlines, Technology, Mobile-Reviews, Smart Phone, Price, Realme 9 5G SE, Realme, Realme 9 5G SE Review.

ക്യാമറ

ഫോണിന്റെ പിൻ പാനലിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും രണ്ട് മെഗാപിക്സൽ മാക്രോയും രണ്ട് മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറ സെൻസറും ഉണ്ട്. കൂടാതെ ആവശ്യത്തിന് വെളിച്ചം ഉള്ളിടത്ത് നിന്ന് ചിത്രം പകർത്തുമ്പോൾ മികച്ചതായി തോന്നുന്നു. പകൽ വെളിച്ചത്തിൽ നല്ല ഫോടോകൾ ലഭിക്കും. എന്നാൽ രാതിയിൽ എടുക്കുന്ന ഫോടോകൾക്ക് ഗുണനിലവാരം പ്രത്യേകിച്ചൊന്നുമില്ല.

വാങ്ങണോ വേണ്ടയോ

144 Hz റിഫ്രഷ് റേറ്റ് ഉള്ള ഈ ഫോണിന്റെ ഡിസ്പ്ലേ, പെർഫോമൻസ്, ബാറ്ററി ലൈഫ് എന്നിവ മികച്ചതാണ്. ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 19,999 രൂപയാണ് വില വരുന്നത്. കുറഞ്ഞ വിലയിൽ മികച്ച ബാറ്ററി വാഗ്ദാനം ചെയ്യുന്ന ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്പീഡ് പതിപ്പ് തെരഞ്ഞെടുക്കാം.

Keywords: News, National, New Delhi, Top-Headlines, Technology, Mobile-Reviews, Smart Phone, Price, Realme 9 5G SE, Realme, Realme 9 5G SE Review.
< !- START disable copy paste -->

Post a Comment