Follow KVARTHA on Google news Follow Us!
ad

Eid Celebration | മേയ് 3 മുതല്‍ ദോഹ കോര്‍നിഷില്‍ ഈദ് ആഘോഷം; വൈകീട്ട് 4 മുതല്‍ രാത്രി 11 വരെ വിവിധ പരിപാടികള്‍; മാര്‍ചിങ് ബാന്‍ഡോടുകൂടിയ ഭീമാകാരമായ ബലൂണ്‍ പരേഡ് മുഖ്യ ആകര്‍ഷണം

Eid celebration at Corniche; Qatar Tourism Department to celebrate Eid#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ദോഹ: (www.kvartha.com) എല്ലാ ദുരിതകാലങ്ങളില്‍നിന്നുമുള്ള മോചനമായി പെരുന്നാളിനെ ആഘോഷമാക്കാന്‍ ഖത്വര്‍ ടൂറിസമൊരുങ്ങുന്നു. മേയ് മൂന്ന് മുതല്‍ അഞ്ചുവരെ മൂന്ന് ദിവസം ദോഹ കോര്‍നിഷില്‍ ഈദ് ആഘോഷം നടക്കുന്നു. ദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 11 വരെയാവും വിവിധ പരിപാടികള്‍. സ്റ്റേജ് പരിപാടികള്‍, കാര്‍നിവല്‍ ഗെയിംസ്, ഫുഡ് ട്രക്‌സ്, വെടിക്കെട്ട് തുടങ്ങിയ പരിപാടികള്‍ ആഘോഷങ്ങളെ ആകര്‍ഷകമാക്കും. 

പരിപാടിയുടെ പ്രധാന ആകര്‍ഷണം മാര്‍ചിങ് ബാന്‍ഡോടുകൂടിയ ഭീമാകാരമായ ബലൂണ്‍ പരേഡാവും. പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ ബലൂണ്‍ പരേഡിനാവും ഈദ് ആഘോഷവേദി സാക്ഷിയാവുകയെന്ന് ഖത്വര്‍ ടൂറിസം അറിയിച്ചു. മൂന്ന് ദിവസങ്ങളിലും രാത്രി 7.30ന് സ്വദേശികളും വിദേശികളും ഉള്‍പെടെ ഗായകസംഘത്തിന്റെ സംഗീത പരിപാടികള്‍ക്കും വേദിയാവും. ദിവസവും രാത്രി ഒമ്പതോടെയാണ് ദോഹയുടെ ആകാശത്ത് വര്‍ണപ്പൂരമൊരുക്കി വെടിക്കെട്ട് നടക്കുക. 

ആഘോഷസമയത്ത് കോര്‍നിഷ് പൂര്‍ണമായും കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായിമാറും. മേയ് മൂന്നിന് രാവിലെ മുതല്‍ വ്യാഴാഴ്ച രാത്രിവരെ കോര്‍നിഷിലൂടെ ഗതാഗതത്തിന് വിലക്കേര്‍പെടുത്തും. ശര്‍ഖ് ഇന്റര്‍സെക്ഷന്‍ മുതല്‍ ശെറാടന്‍ ഇന്റര്‍സെക്ഷന്‍ വരെയും ശെറാടന്‍ ഇന്റസെക്ഷന്‍ മുതല്‍ പോര്‍ട് ഇന്റര്‍സെക്ഷന്‍ വരെയും റോഡുകള്‍ അടച്ചിടും. അല്‍ഫര്‍ദാന്‍, അല്‍ ജസറ, അല്‍ മര്‍മാര്‍, അല്‍ ദിവാന്‍, അല്‍ മഹ, സിവില്‍ ഡിഫന്‍സ്, ബര്‍സാന്‍ ഉള്‍പെടെ ദോഹ കോര്‍നിഷിലേക്കുള്ള മറ്റ് ഇന്റര്‍സെക്ഷനുകളും അടച്ചിടും.

അതേസമയം, പൊതുജനങ്ങള്‍ക്ക് കോര്‍നിഷിലെത്താന്‍ ബദല്‍ യാത്രാമാര്‍ഗങ്ങള്‍ ഒരുക്കും. ഏഴു മെട്രോ സ്റ്റേഷനുകള്‍ വഴിയും യാത്രക്കാര്‍ക്ക് എത്താം. അല്‍ ബിദ്ദ, ദോഹ കോര്‍നിഷ്, വെസ്റ്റ് ബേ മെട്രോകളില്‍ ഇറങ്ങി നേരിട്ട് ഇവിടെയെത്താന്‍ കഴിയും. എജ്യുകേഷന്‍ സിറ്റി, അല്‍-ഖസര്‍, അല്‍-വക്ര തുടങ്ങിയ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം പാര്‍ക് ആന്‍ഡ് റൈഡ് സൗകര്യങ്ങളും ഉണ്ടായിരിക്കും. എ റിങ് റോഡുകള്‍, ഇസ്തിഖ്‌ലാല്‍ റോഡ് എന്നിവ ഉപയോഗപ്പെടുത്താം. 

News,World,international,Tourism,Travel & Tourism,Travel,Qatar,Doha,Festival,Eid,Eid-Al-Fitr,Celebration,Top-Headlines,Trending, Eid celebration at Corniche; Qatar Tourism Department to celebrate Eid


ആറാം തീയതി രാവിലെ മാത്രമേ മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഗതാഗതനിയന്ത്രണം പ്രഖ്യാപിക്കുന്ന ദിനങ്ങളില്‍ പൊതുജനങ്ങള്‍ ട്രാഫിക് സംവിധാനങ്ങളുമായി സഹകരിക്കണമെന്നും ബദല്‍ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ആഭ്യന്തര മന്ത്രാലയം, അശ്ഗാല്‍ എന്നിവരുമായി സഹകരിച്ചാണ് ഖത്വര്‍ ടൂറിസം ഈദ് ആഘോഷം നടത്തുന്നത്. 

പൊതുജനങ്ങള്‍ക്ക് എത്തിച്ചേരുന്നതിനായി അശ്ഗാല്‍ 17 പുതിയ ബസ് സ്റ്റോപ്പുകളും അനുവദിക്കും. കോര്‍നിഷ് ശട്‌ല ബസ് റൂടില്‍ 25 ബസ് സ്റ്റോപ്പുകളുമുണ്ടാവും. ഏറ്റവും സുരക്ഷിതവും ലളിതവുമായ യാത്രാസംവിധാനങ്ങള്‍കൂടി ഒരുക്കിയാണ് കോവിഡാനന്തരമുള്ള വലിയ ആഘോഷത്തിന് ഒരുങ്ങുന്നത്.

Keywords: News,World,international,Qatar,Doha,Tourism,Travel & Tourism, Travel,Festival,Eid,Eid-Al-Fitr,Celebration,Top-Headlines,Trending, Eid celebration at Corniche; Qatar Tourism Department to celebrate Eid

إرسال تعليق