Follow KVARTHA on Google news Follow Us!
ad

ഗേറ്റ് പരീക്ഷ; നിർണായക ഇടപെടലുമായി സുപ്രീം കോടതി; പരീക്ഷ നിശ്ചയിച്ച തീയതികളില്‍ തന്നെ

Supreme Court refused to postpone the GATE exams and the exams will be held on the scheduled dates#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 03.02.2022) കോവിഡ് മൂന്നാം തരംഗം തീവ്രമായി തുടരുമ്പോഴും ഈ വര്‍ഷത്തെ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എൻജിനീയറിംഗ് (ഗേറ്റ് 2022) പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സുപ്രീം കോടതി വ്യാഴാഴ്ച വിസമ്മതിച്ചു. പരീക്ഷകള്‍ വൈകുന്നത് വിദ്യാർഥികള്‍ക്കിടയില്‍ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

New Delhi, Supreme Court, Supreme Court of India, Verdict, Examination, Court Order, Job, COVID-19, Appeal, State, Government,Supreme Court refused to postpone the GATE exams and the exams will be held on the scheduled dates.


സുപ്രീം കോടതി അനുകൂലനിലപാട് എടുത്തതോടെ ഗേറ്റ് 2022 പരീക്ഷകള്‍ ഫെബ്രുവരി അഞ്ച്, ആറ്, 12, 13 തീയതികളില്‍ ഷെഡ്യൂള്‍ പ്രകാരം നടക്കും. പരീക്ഷകള്‍ ഓണ്‍ലൈനായിരിക്കില്ല. കോവിഡ് കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്ര സര്‍കാരിനും ഖരഗ്പൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജിക്കും (ഐഐടി) (ഗേറ്റ് 2022 ന്റെ സംഘാടകര്‍) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 11 ഗേറ്റ് ഉദ്യോഗാർഥികള്‍ സുപ്രീം കോടതിയില്‍ അപീല്‍ നല്‍കിയിരുന്നു.

ഒമിക്രോണ്‍ നിരവധി സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഗുരുതരമായി വ്യാപിച്ചു. ഐഐടി കാണ്‍പൂര്‍ നടത്തിയതുള്‍പെടെ നിരവധി പഠനങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ഫെബ്രുവരി ആദ്യം മൂന്നാമത്തെ തരംഗം പാരമ്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തരംഗം ഏപ്രിലോടെ അവസാനിക്കും. പരീക്ഷാ തീയതികള്‍ മാറ്റിവച്ചില്ലെങ്കില്‍, ഗേറ്റ് 2022 ന് ഹാജരാകുന്ന ഉദ്യോഗാർഥികള്‍ രോഗബാധിതരാകാനും അത് വ്യാപിപ്പിക്കാനും അതുവഴി അവരുടെ ജീവനും കുടുംബാംഗങ്ങളുടെ ജീവനും ഭീഷണിയാകാനും സാധ്യതയുണ്ട്- ഹര്‍ജിക്കാര്‍ ആരോപിച്ചു.

പരീക്ഷകള്‍ സര്‍കാരിന്റെ നയപരമായ കാര്യമാണെന്നും ഈ ഘട്ടത്തില്‍ കോടതിയുടെ ഇടപെടല്‍ അരാജകത്വത്തിലേക്കും അനിശ്ചിതത്വത്തിലേക്കും നയിക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഹര്‍ജിക്കാരോട് പറഞ്ഞു.

Keywords: New Delhi, Supreme Court, Supreme Court of India, Verdict, Examination, Court Order, Job, COVID-19, Appeal, State, Government,Supreme Court refused to postpone the GATE exams and the exams will be held on the scheduled dates.

Post a Comment