'നമുക്ക് മറ്റൊരു പകർചവ്യാധി ഉണ്ടാകും. അടുത്ത തവണ ഇത് മറ്റൊരു രോഗകാരിയായിരിക്കും. മെഡികൽ ടെക്നോളജിയിൽ ഇപ്പോൾ നിക്ഷേപം നടത്തിയാൽ, ഭാവിയിൽ ഉണ്ടാകാവുന്ന മഹാമാരിയെ നേരിടാൻ ലോകം മികച്ച നിലയിലാകും. അടുത്ത മഹാമാരിക്ക് തയ്യാറെടുക്കുന്നതിനുള്ള ചിലവ് അത്ര വലുതല്ല. ഇത് കാലാവസ്ഥാ വ്യതിയാനം പോലെയല്ല. നമ്മൾ യുക്തിസഹമാണെങ്കിൽ, അടുത്ത തവണ നമുക്ക് അത് നേരത്തെ പിടിച്ചു കെട്ടാനാവും' - ബിൽ ഗേറ്റ്സ് കൂട്ടിച്ചേർത്തു.
ഈ വർഷം പകുതിയോടെ ആഗോള ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിനേഷൻ നൽകാനുള്ള ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തെ ഇതിനകം 'വളരെ വൈകി' എന്ന് ബിൽഗേറ്റ്സ് പറഞ്ഞു. അടുത്ത തവണ നമ്മൾ ഇത് രണ്ട് വർഷത്തിനുപകരം, ആറ് മാസമാക്കി മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരിയെക്കുറിച്ച് 2015 ൽ തന്നെ ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന്റെ വീഡിയോ കോവിഡ് കാലത്ത് വൈറലായി മാറിയിരുന്നു. 'ഞങ്ങളുടെ കുട്ടിക്കാലത്ത് ജനങ്ങൾ ഭയന്നിരുന്നത് ന്യൂക്ലിയർ യുദ്ധമാണ്. എന്നാൽ ഇപ്പോൾ കാലം മുന്നോട്ട് പോയിരിക്കുന്നു. അടുത്ത പതിറ്റാണ്ടുകളിൽ എന്തെങ്കിലും ഒരു സംഭവം ഒരു കോടിയിലധികം മനുഷ്യരുടെ ജീവഹാനിക്ക് കാരണമാവുന്നുണ്ടെങ്കിൽ അത്, യുദ്ധമായിരിക്കില്ല. അപകടകാരിയായ ഒരു വൈറസായിരിക്കും. മിസൈലുകളല്ല... രോഗാണു...'- ബിൽഗേറ്റ്സ് അന്ന് പറഞ്ഞു. അതേസമയം ഇതിന്റെ പേരിൽ പല ആരോപണങ്ങളും ബിൽ ഗേറ്റ്സിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയർന്നു. കോവിഡ് സൃഷ്ടിച്ചത് തന്നെ ബിൽ ഗേറ്റ്സ് ആണെന്നായിരുന്നു വിമർശനം. ആ ആരോപണങ്ങൾ നിലനിൽക്കെയാണ് വീണ്ടും മറ്റൊരു മുന്നറിയിപ്പ് ബിൽഗേറ്റ്സ് നൽകിയിരിക്കുന്നത്.
Keywords: News, Top-Headlines, World, COVID-19, Conference, Germany, Biil Gates, Pandemic, Vaccination, Bill Gates warns of another pandemic, amid lowering cases of COVID-19.