Follow KVARTHA on Google news Follow Us!
ad

ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അതിവിടെയാണ്; മഞ്ഞുമൂടിയ ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്റെ ചിത്രങ്ങളുമായി റെയില്‍വേ മന്ത്രി

Railway Minister Ashwini Vaishnaw shares photos of snow-covered Srinagar station#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com 12.01.2021) മഞ്ഞണിഞ്ഞുകിടക്കുന്ന ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്റെ മനോഹര ചിത്രങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവെച്ചു. 'ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയുണ്ട്, ഇവിടെയാണ്' എന്ന് അദ്ദേഹം അടിക്കുറിപ്പും നല്‍കി. ഇന്‍ഡോ-പേര്‍ഷ്യന്‍ സൂഫി ഗായകന്‍ അമീര്‍ ഖുസ്രു എഴുതിയ ഈരടികളാണിത്.

 
New Delhi, India, News, Railway, Minister, Railway Track, Srinagar, Photo, Kashmir, Flight, Top-Headlines, Railway Station, Railway Minister Ashwini Vaishnaw shares photos of snow-covered Srinagar station.



ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ മഞ്ഞുമൂടിയ ചെടികളും കാണാം. മറ്റ് രണ്ട് ഫോടോകളില്‍, റെയില്‍വേ ട്രാകുകള്‍ മഞ്ഞ് മൂടിയിരിക്കുന്നു. ട്രാകുകള്‍ യഥാര്‍ഥത്തില്‍ വെളുത്തതാണോ എന്ന് സംശയിച്ച് പോകും. മുകളിലെ പ്ലാറ്റ്ഫോമുകളും മേല്‍ക്കൂരകളും കട്ടിയുള്ള മഞ്ഞ് പുതപ്പുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. മഞ്ഞുവീഴ്ചയുടെ മൂഡ് റെന്‍ഡര്‍ ചെയ്തുകൊണ്ട്, ചിത്രങ്ങളില്‍ അനേകം മഞ്ഞുപന്തുകള്‍ ദൃശ്യമാണ്.

ജനുവരി ഒമ്പതിന് പങ്കിട്ട ഫോടോകള്‍ക്ക് 12,000 ലൈകുകള്‍ ലഭിച്ചു. റെയില്‍ സേവനങ്ങളെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ നെറ്റിസണ്‍സ് കമന്റ് സെക്ഷനില്‍ ഉന്നയിച്ചു. ചില ഉപയോക്താക്കള്‍ പോസ്റ്റില്‍ സ്‌നേഹം ചൊരിഞ്ഞു. 'വൗ ഫാര്‍സി. ഞാന്‍ ഇൻഡ്യയെ സ്‌നേഹിക്കുന്നു' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

അടുത്ത നാലോ അഞ്ചോ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ഇൻഡ്യയുടെ ചില ഭാഗങ്ങളില്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞും തണുത്ത കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറെ നാളായി കനത്ത മഞ്ഞുവീഴ്ചയാണ് കശ്മീരില്‍ അനുഭവപ്പെടുന്നത്. 'ചില്ല-ഇ-കലന്‍' എന്നറിയപ്പെടുന്ന 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലത്തിന്റെ പിടിയിലാണ് താഴ്‌വര. താഴ്വരയിലേക്കുള്ള വിമാന സെര്‍വീസുകള്‍ നിര്‍ത്തിവച്ചു.

Keywords: New Delhi, India, News, Railway, Minister, Railway Track, Srinagar, Photo, Kashmir, Flight, Top-Headlines, Railway Station, Railway Minister Ashwini Vaishnaw shares photos of snow-covered Srinagar station.


< !- START disable copy paste -->

Post a Comment