സംസ്ഥാനത്ത് തുടര്‍ച്ചയായി 4-ാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില


തിരുവനന്തപുരം: (www.kvartha.com 16.01.2022) സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് നാല് ദിവസമായി തുടരുന്ന സ്വര്‍ണവില. ജനുവരി 13 നാണ് അവസാനമായി സ്വര്‍ണവിലയില്‍ സംസ്ഥാനത്ത് മാറ്റമുണ്ടായത്.

ജനുവരി 12 ന് 35840 രൂപയായിരുന്ന സ്വര്‍ണവില 13 ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഞായറാഴ്ചവരെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price Remains Unchanged on January 16


അതേസമയം, ശനിയാഴ്ച രാജ്യത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,980 രൂപയായിരുന്നു ശനിയാഴ്ച വില. 120 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.

സംസ്ഥാന നികുതികള്‍, എക്‌സൈസ് തീരുവ, മേകിംഗ് ചാര്‍ജ് എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ കാരണം രാജ്യത്തെ സ്വര്‍ണത്തിന്റെ മൂല്യം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.

Keywords: News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold Price Remains Unchanged on January 16 

Post a Comment

أحدث أقدم