Follow KVARTHA on Google news Follow Us!
ad

'കേന്ദ്ര തീരുമാനം കര്‍ഷക സമരത്തിന്റെ വിജയമാണ്'; പ്രതികരണവുമായി രാഹുല്‍ ഗാന്ധി

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചെന്ന New Delhi, News, National, Prime Minister, Rahul Gandhi, Farmers
ന്യൂഡെല്‍ഹി: (www.kvartha.com 19.11.2021) വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ ധാര്‍ഷ്ട്യത്തെ പരാജയപ്പെടുത്തി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

'കേന്ദ്ര തീരുമാനം കര്‍ഷക സമരത്തിന്റെ വിജയമാണ്. കര്‍ഷകര്‍ സത്യാഗ്രഹത്തിലൂടെ അഹങ്കാരത്തെ തോല്‍പിച്ചു. ജയ് ഹിന്ദ്, ജയ് കര്‍ഷകര്‍...' രാഹുല്‍ ട്വീറ്റ് ചെയ്തു. 'എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ തിരിച്ചെടുക്കേണ്ടി വരും' എന്ന തന്റെ പഴയ ട്വീറ്റിനൊപ്പമാണ് രാഹുലിന്റെ പ്രതികരണം.

New Delhi, News, National, Prime Minister, Rahul Gandhi, Farmers, Rahul Gandhi on Farm Laws Cancellation



ഗുരുനാനാക്ക് ദിനത്തിലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞത്. എതിര്‍പുയര്‍ന്ന 3 നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗുരുനാനാക്ക് ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Keywords: New Delhi, News, National, Prime Minister, Rahul Gandhi, Farmers, Rahul Gandhi on Farm Laws Cancellation

Post a Comment