യുപിയില്‍ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഉറങ്ങിക്കിടക്കവെയാണ് ക്രൂരകൃത്യമെന്ന് പൊലീസ്

അസംഗഢ്: (www.kvartha.com 30.11.2021) ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സര്‍കാരുദ്യോഗസ്ഥനായ നഗിന(55), ഭാര്യ നഗിന ദേവി(52) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൗ ജില്ലയിലെ റവന്യൂ റെകോര്‍ഡ് കീപെറായി ജോലി നോക്കുന്നയാളാണ് നഗിന. തിങ്കളാഴ്ച രാവിലെ സമീപവാസികളാണ് കൊലപാതക വിവരമറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.  

തര്‍വാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിതൗപുര്‍ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കെവെയായിരുന്നു കൊലപാതകമെന്ന് അസംഗഢ് എസ്പി അനുരാഗ് ആര്യ പറഞ്ഞു. അജ്ഞാതരായ ചിലര്‍ വീട്ടില്‍ക്കയറി മൂര്‍ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 

News, National, Crime, Killed, Death, Police, Couples, Government official and his wife found dead in UP

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ടെത്തിനയച്ചു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. 

Keywords: News, National, Crime, Killed, Death, Police, Couples, Government official and his wife found dead in UP

Post a Comment

Previous Post Next Post