മരണത്തിന്റെ വക്കില്‍നിന്ന് പുനര്‍ജന്മം; മൃഗശാലയില്‍ സിംഹത്തിന്റെ മുന്നില്‍പ്പെട്ടുപോയ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ വൈറല്‍

ഹൈദരാബാദ്: (www.kvartha.com 24.11.2021) മൃഗശാലയില്‍ സിംഹത്തിന്റെ മുന്നില്‍പ്പെട്ടുപോയ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍. ഹൈദരാബാദ് നെഹ്‌റു സുവോളജികല്‍ പാര്‍കിലെ ആഫ്രികന്‍ സിംഹങ്ങള്‍ വസിക്കുന്ന സ്ഥലത്ത് കുടുങ്ങിയ യുവാവിനെയാണ് രക്ഷപ്പെടുത്തിയത്. ജി സായ്കുമാര്‍ എന്ന യുവാവ് സിംഹത്തിന്റെ മുന്നില്‍ അകപെടുകയായിരുന്നു. 

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സിംഹങ്ങള്‍ കഴിയുന്ന പ്രദേശത്ത് ഒരു ചുറ്റുമതിലുണ്ട്. നിരോധിത മേഖലയായിട്ടുപ്പൊലും യുവാവ് എങ്ങനെ ഇതിനകത്തെത്തി എന്നതാണ് ആളുകളെ അമ്പരിപ്പിക്കുന്നത്. സിംഹത്തിന്റെ മുന്നില്‍ പെട്ട യുവാവിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

News,National,India,Hyderabad,Animals,Youth,Escaped,Video,Social Media, From the jaws of death: Man rescued from lion enclosure at Hyderabad zoo.

ഒരു പാറക്കൂട്ടത്തിനു മുകളില്‍ സായ് കുമാര്‍ ഇരിക്കുന്നതും തൊട്ടുതാഴെ സിംഹം അയാളെ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ യുവാവിനോട് ആക്രോശിക്കുന്നതും സൂക്ഷിക്കാന്‍ പറയുന്നതും സഹായത്തിനായി വിളിക്കുന്നതും കേള്‍ക്കാം. തുടര്‍ന്ന് സാഹസികമായി യുവാവിനെ രക്ഷിച്ച മൃഗശാല അധികൃതര്‍ ഇയാളെ പൊലീസിന് കൈമാറുകയും ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. 

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സിംഹങ്ങളുടെ പ്രദേശത്ത് സായികുമാര്‍ ചാടിയെന്നും പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ നടക്കുകയായിരുന്നുവെന്നും നെഹ്‌റു സുവോളജികല്‍ പാര്‍ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Keywords: News,National,India,Hyderabad,Animals,Youth,Escaped,Video,Social Media, From the jaws of death: Man rescued from lion enclosure at Hyderabad zoo.

Post a Comment

Previous Post Next Post