വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ദിലീപിന്റെയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മി; കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച് മീനാക്ഷി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കൊച്ചി: (www.kvartha.com 18.10.2021) വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ദിലീപിന്റെയും കാവ്യ മാധവന്റെയും മൂന്നുവയസുകാരിയായ മകള്‍ മഹാലക്ഷ്മി. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്.

Mahalakshmi, daughter of Dileep and Kavya, enters the world of knowledge about the initials on Vijayadashami day, Kochi, News, Cinema, Social Media, Family, Kavya Madhavan, Dileep, Kerala.

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.

കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.

Keywords: Mahalakshmi, daughter of Dileep and Kavya, enters the world of knowledge about the initials on Vijayadashami day, Kochi, News, Cinema, Social Media, Family, Kavya Madhavan, Dileep, Kerala.

Post a Comment

أحدث أقدم