Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി നിയമം: കേസുകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,SDPI,Chief Minister,Pinarayi vijayan,Kerala,Politics,
തിരുവനന്തപുരം: (www.kvartha.com 31.08.2021) പൗരത്വ മാനദണ്ഡം മതാടിസ്ഥാനത്തിലാക്കിയ പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഫെബ്രുവരിയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടത്.

Citizenship Amendment Act: P Abdul Majeed Faizy urges CM to withdraw cases and abide by word, Thiruvananthapuram, News, SDPI, Chief Minister, Pinarayi Vijayan, Kerala, Politics

എന്നാല്‍ ആറുമാസം പിന്നിട്ടപ്പോള്‍ 835 കേസുകളില്‍ കേവലം രണ്ടെണ്ണം മാത്രമാണ് പിന്‍വലിച്ചിരിക്കുന്നത്. ഇത് തികഞ്ഞ വഞ്ചനയാണ്. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ സംഘപരിവാര സംഘടനകള്‍ നടത്തിയ അക്രമണോത്സുക സമരത്തിനെതിരെ രജസിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ഇടതു സര്‍കാര്‍ നടത്തിയ നീക്കത്തെ ബാലന്‍സ് ചെയ്യുന്നതിനാണ് പൗരത്വ സംരക്ഷണ പ്രക്ഷോഭകര്‍കെതിരായ കേസുകളും പിന്‍വിലക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് അന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കൂടാതെ സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിച്ച് അധികാരം പിടിക്കുന്നതിനുള്ള ചെപ്പടിവിദ്യായിരുന്നു ഈ പ്രഖ്യാപനം. പൗരത്വ സംരക്ഷണ സമരക്കാര്‍കെതിരായ കേസുകള്‍ പിന്‍വലിച്ചതായി ഭരണകക്ഷി എംഎല്‍എമാര്‍ പല തവണ ചാനല്‍ ചര്‍ചകളില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറുക്കോളി മെയ്തീന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ച കള്ളക്കളി പുറത്തുവന്നിരിക്കുന്നതെന്ന് ഫൈസി ആരോപിച്ചു.

ഇടതു സര്‍കാരിനും മുഖ്യമന്ത്രിക്കും ധാര്‍മികതയുണ്ടെങ്കില്‍ പ്രഖ്യാപനം നടപ്പാക്കി സത്യസന്ധത കാണിക്കണമെന്നും പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.

Keywords: Citizenship Amendment Act: P Abdul Majeed Faizy urges CM to withdraw cases and abide by word, Thiruvananthapuram, News, SDPI, Chief Minister, Pinarayi Vijayan, Kerala, Politics.

Post a Comment