പൊലീസ് കസ്റ്റഡിയിലെടുത്ത ആഫ്രികൻ പൗരൻ മരിച്ചു; പ്രതിഷേധിച്ചവർക്ക് നേരെ ലാതിചാർജ്

ബെംഗളുറു: (www.kvartha.com 02.08.2021) പൊലീസ് കസ്റ്റഡിയിൽ ആഫ്രികൻ പൗരൻ മരിച്ചു. ഇതേ തുടർന്ന് നഗരത്തിൽ പ്രകടനം നടത്തിയ ആഫ്രികൻ പൗരന്മാർക്ക് നേരെ പൊലീസ് ലാതിചാർജ് നടത്തി. 27 കാരനായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള പൗരനാണ് തിങ്കളാഴ്ച പുലർചെയോടെ മരിച്ചത്.
!- START disable copy paste -->
Karnataka, Bangalore, Police, Protest, News, Africa, Arrested, Lathi Charge, African national arrested by police died; Laticharge against protesters.<


തുടർന്ന് ഉച്ചയോടെ ജെസി നഗർ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധം അക്രമാസക്തമാകുകയും ആഫ്രികക്കാരെ പിരിച്ചുവിടാൻ ലാതിചാർജ് നടത്തുകയും ചെയ്തു

അഞ്ച് ഗ്രാം മയക്കുമരുന്ന് കൈവശം വച്ചതിനാണ് ആഫ്രികകാരനെ അറസ്റ്റ് ചെയ്തതെന്നും കസ്റ്റഡിയിൽ അയാൾക്ക് നെഞ്ചുവേദനയും ജലദോഷവും അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവവേശിച്ചെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇത് കസ്റ്റഡി മരണമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചവരിൽ ഒരാൾ പൊലീസുകാരനെ ആക്രമിച്ചതായും ഇത് ലാതിചാർജിലേക്ക് നയിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസ് അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സംഭവത്തിൽ സിഐഡി അന്വേഷണം നടത്തും.

Keywords: Karnataka, Bangalore, Police, Protest, News, Africa, Arrested, Lathi Charge, African national arrested by police died; Laticharge against protesters.

Post a Comment

Previous Post Next Post