പ്ലാറ്റ് ഫോമിലേക്ക് ചീറിപ്പാഞ്ഞ് വരുന്ന ട്രെയിന്‍; റെയില്‍വേ ട്രാകിലൂടെ ട്രെയിനിനു നേരെ കുതിക്കുന്ന ജീവനക്കാരന്‍, കണ്ടുനിന്നവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചു നിന്നു; തിരിച്ചുകിട്ടിയത് അബദ്ധത്തില്‍ പാളത്തിലേക്ക് വീണ കുഞ്ഞിന്റെ ജീവന്‍

മുംബൈ: (www.kvartha.com 19.04.2021) പ്ലാറ്റ് ഫോമിലേക്ക് ചീറിപ്പാഞ്ഞ് വരുന്ന ട്രെയിന്‍. റെയില്‍വേ ട്രാകിലൂടെ ട്രെയിനിനു നേരെ കുതിക്കുന്ന ജീവനക്കാരന്‍, കണ്ടുനിന്നവരെല്ലാം ശ്വാസം അടക്കിപ്പിടിച്ചു നിന്ന ആ നിമിഷങ്ങള്‍ക്കൊടുവില്‍ സംഭവിച്ചത് ഒരു കുഞ്ഞു ജീവന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി എന്നതാണ്. അബദ്ധത്തില്‍ റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞിനെ അസാധാരണ ധൈര്യത്തോടെയാണ് ജീവനക്കാരന്‍ രക്ഷിച്ചത്.Watch: Mumbai railway official saves child from getting run over in nick of time, Mumbai, News, Railway Track, Train, Video, Twitter, National
ഒരു നിമിഷം താമസിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ നഷ്ടമാകുക രണ്ട് ജീവനുകളായിരുന്നു. കുട്ടിപാ4ളത്തിലേക്ക് വീണതും ജീവനക്കാരന്‍ പ്ലാന്റ്ഫോമിലേക്ക് എടുത്തുചാടിയതും ട്രെയിന്‍ കടന്നുപോയതും എല്ലാം ഒരുമിച്ചായിരുന്നു. മുംബൈ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. മയൂര്‍ ഷെല്‍ക്കേ എന്നാണ് ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ജീവനക്കാരന്റെ പേര്.

അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുമ്പോഴായിരുന്നു കുഞ്ഞ് അബദ്ധത്തില്‍ റെയില്‍വേ ട്രാകിലേക്ക് വീണത്. ഏപ്രില്‍ 17ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ആണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

Keywords: Watch: Mumbai railway official saves child from getting run over in nick of time, Mumbai, News, Railway Track, Train, Video, Twitter, National.

Post a Comment

Previous Post Next Post