ന്യൂഡെല്‍ഹി: (www.kvartha.com 08.04.2021) ഛത്തീസ് ഗഡില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹസിനെ മോചിപ്പിച്ചു. ബിജാപുരിലെ സിആര്‍പിഎഫ് ക്യാംപിലേക്ക് അദ്ദേഹത്തെ എത്തിച്ചു. സംസ്ഥാന സര്‍കാര്‍ നിയോഗിച്ച രണ്ടു മധ്യസ്ഥരുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
മന്‍ഹസിന്റെ തിരിച്ചുവരവിനെ സംബന്ധിച്ച് ഔദ്യോഗിക സന്ദേശം ലഭിച്ചതായും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ഭാര്യ മീനു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ജമ്മു സ്വദേശിയായ മന്‍ഹസിനെ മോചിപ്പിക്കാന്‍ നടപടി വേണമെന്ന് ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.
ശനിയാഴ്ച, ബസ്തര്‍ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് മന്‍ഹസിനെ മാവോയിസ്റ്റുകാര്‍ തടവിലാക്കിയത്. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മന്‍ഹസ് ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇദ്ദേഹത്തെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി മധ്യസ്ഥരെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സുരക്ഷാ സൈനികരാണ് വീരമൃത്യു വരിച്ചത്.

Keywords: Soldier Taken Hostage By Maoists After Ambush In Chhattisgarh Released, New Delhi, News, Maoists, Kidnap, National.
إرسال تعليق