Follow KVARTHA on Google news Follow Us!
ad

കെ എസ് പറഞ്ഞു, അമീറുണ്ടോ, ഞാൻ എത്താം

KS said, Is there Amir, I will come.#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

(www.kvartha.com 06.04.2021) മാധ്യമം കണ്ണൂർ എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കാസർക്കോട്ട് വി ഐ പി സംഗമ സംഘാടന നിയോഗം അർപ്പിതമായ കാലം. കെ എസ് അബ്ദുല്ല സാഹിബിനുള്ള കത്ത് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി ഓഫീസിൽ ഏല്പിച്ചു. കാസർക്കോട് സിറ്റി ടവ്വർ ഓഡിറ്റോറിയത്തിൽ സംഗമം നടക്കുന്ന ദിവസം അതിഥികളെ ഉറപ്പിക്കാനുള്ള സമ്പർക്കത്തിൽ പെടുത്തി കെ എസിനെയും സന്ദർശിച്ചു. മാലിക്ദീനാർ കോളജ് ഓഫ് ഫാർമസിയിൽ കേന്ദ്ര സംഘം പരിശോധനക്ക് എത്തിയ ദിവസമായിരുന്നു അത്. ചെയർമാൻ എന്ന നിലയിൽ അദ്ദേഹം മുഴുസമയം അവരോടൊപ്പമായിരുന്നും സമയം നാല് കഴിഞ്ഞിരുന്നു. കത്ത് കിട്ടിയില്ലെന്ന് പാർട്ടി ജില്ല പ്രസിഡണ്ട് അറിയിച്ചു. താൻ ക്ഷീണിതനാണ്.പതിവു ചിട്ടകളെല്ലാം തെറ്റി. മാധ്യമം മേലധികാരികൾ ആരെല്ലാം വരുന്നു എന്നാരാഞ്ഞപ്പോൾ പട്ടിക നിരത്തുന്നതിനിടെ ഇടപെട്ട് അദ്ദേഹം പറഞ്ഞു,'അമീർ ഉണ്ടോ,എങ്കിൽ ഞാൻ എത്തും.റെഡിയായാൽ വിളിച്ചോളൂ..'

KS said, Is there Amir, I will come.

അന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീറായിരുന്ന കെ എ സിദ്ദീഖ് ഹസൻ സാഹിബിന്റെ സാന്നിധ്യം തന്നെ സ്വാധീനിക്കാനുള്ള കാരണം കെ എസ്.വിശദീകരിച്ചത് ഇങ്ങിനെ: കാസർക്കോട്ട് മലമ്പനി പടർന്ന നാളുകൾ. അന്നത്തെ മാധ്യമം കാസർക്കോട് ലേഖകൻ ഫോട്ടോഗ്രാഫറുമായി വന്ന് തളങ്കര മാലിക്ദീനാർ ആശുപത്രിക്ക് പിറകിലെ ഇളനീർ തൊണ്ടുകളുടെ പടം എടുത്തുപോയി. കാസർക്കോട്ട് മലേറിയ പരത്തുന്ന കൊതുകുകളാകെ വളരുന്നത് ഈ ഇളനീർ തൊണ്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണെന്ന് മാധ്യമം പടം സഹിതം വാർത്ത പ്രസിദ്ധീകരിച്ചു. ഒപ്പം ദേശാഭിമാനിയിലും കാഞ്ഞങ്ങാട്ടെ സായാഹ്ന പത്രത്തിലും അതേ ഫോട്ടോയും വിവരങ്ങളുമായി വാർത്ത വന്നു. ഇത് മറ്റൊരു പക്ഷം നിന്ന് സ്ഥാപനത്തെ ഉന്നമിടുന്ന കാമ്പയിനാണെന്ന് മനസ്സിലായി. മാധ്യമത്തിലേക്ക് വിളിക്കുകയും കത്തുകൾ അയക്കുകയും ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. പ്രതീക്ഷയില്ലാതെ വെറുതെയെന്നോണം ഒരു കത്ത് അമീറിന് അയച്ചു.മൂന്നാം ദിവസം മറുപടിയും അതിൽ നടപടിയുണ്ടാവും എന്ന സൂചനയും ലഭിച്ചു.

കെ എസ് അബ്ദുല്ല സാഹിബ് കൃത്യസമയം പങ്കെടുക്കുകയും സിദ്ദീഖ് ഹസൻ സാഹിബിന്റെ അരികിലിരുന്ന് ആഹാരം കഴിക്കുകയും ദീർഘനേരം സംസാരിക്കുകയും ചെയ്തു. കാസർക്കോട്ട് പരിപാടിയിൽ പങ്കെടുക്കാൻ വന്ന സിദ്ദീഖ് ഹസൻ സാഹിബിന്റെ സൂട്ട്കേസ് റയിൽവെ സ്റ്റേഷനിൽ നിന്ന് എടുത്ത ജമാഅത്തെ ഇസ്ലാമി പ്രവർത്തകനോട് 'അത് സിദ്ദീഖ് ഹസന്റെ പെട്ടിയാണ്, നിങ്ങളുടേതല്ല' എന്ന് പറഞ്ഞ് വിലക്കിയതോർക്കുന്നു. കാസർക്കോട് ഗവ. കോളജിൽ അറബിക് വിഭാഗം പ്രൊഫസറായാണ് അദ്ദേഹം വിരമിച്ചത്. വിരമിക്കൽ രേഖകൾ ശരിയാക്കാൻ ജില്ല ഭരണകൂടത്തിൽ എത്തിയ ഈ സാധാരണ മനുഷ്യനൊപ്പം ഒരു പാവത്താനും ഉണ്ടായിരുന്നു. നടപടികൾ വൈകിപ്പിക്കാൻ 'ട്രിവാൻഡ്രത്ത്' ഫയലുകൾ പോകേണ്ട കാര്യം പറഞ്ഞ് ഉടക്കിയവർക്ക് അത് വെറുമൊരു പാവത്താനല്ല സെക്രട്ടറി ലെവലിലുള്ള വലിയ സാറാണെന്ന് മനസ്സിലായത് പച്ച മഷിപ്പേനയും കൈയിൽ കരുതിയ സീലുകളും ഉപയോഗിച്ച് കാര്യങ്ങൾ തത്സമയം തീർപ്പാക്കിയപ്പോഴായിരുന്നു.

Keywords: Kerala, Article, Kannur, Kasaragod, Programme, Sooppy Vanimel, Meet, T K Siddiq, K S Abdulla, Madhyamam, KS said, Is there Amir, I will come.
< !- START disable copy paste -->


Post a Comment