പത്തനംതിട്ട: (www.kvartha.com 11.04.2021) ഇരുമുടി കെട്ടുമേന്തി മല ചവിട്ടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം നടത്തി. ഞായറാഴ്ച വൈകുന്നേരം 5.10 ഓടെ പമ്പയിൽ നിന്ന് ഇരുമുടി നിറച്ച്, കെട്ടുമേന്തി സ്വാമി അയ്യപ്പൻ റോഡ് വഴി നടന്നാണ് ശബരിമല ദർശനത്തിനെത്തിയത്.
ദർശനത്തിനെത്തിച്ചേർന്ന ഗവർണറെ വലിയ നടപ്പന്തലിനു മുന്നിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ വാസു, ദേവസ്വം ബോർഡ് അംഗം അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണർ ബി എസ് തിരുമേനി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

തുടർന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചു. പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദർശനം നടത്തി. ഗവർണർ തിങ്കളാഴ്ച രാവിലെയും ദർശനം നടത്തും. അതിനുശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവർണർ ചന്ദന തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടക്കയാത്ര. ഗവർണർക്കൊപ്പം ഇളയമകൻ കബീർ മുഹമ്മദ് ഖാനും അയ്യപ്പദർശനത്തിനായി എത്തിയിരുന്നു.
Keywords: Kerala, News, Top-Headlines, State, Sabarimala, Governor, Pathanamthitta, Kerala Governor Arif Mohammad Khan visited Sabarimala.
< !- START disable copy paste -->