Follow KVARTHA on Google news Follow Us!
ad

അയ്യനെകണ്ട് തൊഴുത് നിർവൃതിയണഞ്ഞു: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി

Governor Arif Mohammad Khan returned from Sabarimala, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com 12.04.2021) കഴിഞ്ഞ ദിവസം ഇരുമുടികെട്ടുമേന്തി അയ്യപ്പസന്നിധിയിൽ എത്തിയ സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമല ദർശനം കഴിഞ്ഞു മലയിറങ്ങി. പതിനെട്ടാം പടി കയറി അയ്യപ്പദർശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവർണർ വാവര്സ്വാമിയെ കാണാനായി പോയത്.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ ഗവർണർ മാളികപ്പുറത്തെ മണിമണ്ഡപത്തിന് തൊട്ടടുത്തായി ചന്ദനമരതൈ നട്ടു നനച്ചു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ വാസു ചന്ദന മരതൈ ഗവർണർക്ക് കൈമാറി.

പിന്നീട് അദ്ദേഹം ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള ക്ലീനിംഗിൽ പങ്കാളിയായി. മകൻ കബീറും കൂടെയുണ്ടായിരുന്നു. ക്ലീനിംഗിൽ ഏർപെട്ടിരുന്നവരുമൊത്ത് ഫോടോ എടുക്കുകയും ചെയ്തു. പുണ്യം പൂങ്കാവനത്തിൻ്റെ ശബരിമലയിലെ ഓഫീസ് സന്ദർശിച്ച ശേഷം അദ്ദേഹം തൻ്റെ അഭിപ്രായവും ഓഫീസ് രജിസ്റ്ററിൽ രേഖപ്പെടുത്തി.

News, Governor, Kerala, State, Top-Headlines, Sabarimala, Sabarimala Temple, Politics, Pathanamthitta,

പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷർ പുണ്യം പൂങ്കാവനം കോ-ഓഡിനേറ്റർ സബ് ഇൻസ്പെക്ടർ സജി മുരളി ഗവർണർക്ക് കൈമാറി. ശബരിമല ദർശനത്തിനായി നല്ല രീതിയിലുള്ള സൗകര്യം തനിക്ക് ക്രമീകരിച്ചു നൽകിയതിനും തനിക്ക് നൽകിയ വരവേൽപിനും ദേവസ്വം ബോർഡിനോടും ദേവസ്വം ജീവനക്കാരോടും അദ്ദേഹം നന്ദി അറിയിച്ചു.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ വാസു, ബോർഡ് അംഗം കെ എസ് രവി, ദേവസ്വം കമീഷണർ ബി എസ് തിരുമേനി, ശബരിമല എക്സിക്യൂടീവ് ഓഫീസർ എന്നിവർ ചേർന്ന് ഗവർണർക്ക് നന്ദി പറഞ്ഞു. പിന്നീട് സ്വാമി അയ്യപ്പൻ റോഡുവഴി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി.

Keywords: News, Governor, Kerala, State, Top-Headlines, Sabarimala, Sabarimala Temple, Politics, Pathanamthitta, Governor Arif Mohammad Khan returned from Sabarimala.
< !- START disable copy paste -->


Post a Comment