കോവിഡ്: കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി

കാസര്‍കോട്: (www.kvartha.com 17.04.2021) കോവിഡുമായി ബന്ധപ്പെട്ട് കാസര്‍കോട് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി. പെട്ടെന്നുള്ള നിയന്ത്രണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം കണക്കിലെത്താണ് തീരുമാനം. 24 മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. കാസര്‍കോട് ജില്ലയിലെ ടൗണുകളിലേക്കുള്ള പ്രവേശനത്തിന് കോവിഡില്ലാ സര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയത് അടക്കമുള്ള തീരുമാനങ്ങളാണ് നീട്ടിയത്.Covid: The implementation of Kasaragod restrictions has been extended for a week, Kasaragod, News, Health, Health and Fitness, COVID-19, Kerala
കോട്ടയത്ത് എസ്പിയുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധനയും ബോധവല്‍കരണവും നടന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അതിര്‍ത്തിയിലെ ഇടറോഡുകള്‍ തമിഴ്‌നാട് അടച്ചു തുടങ്ങി. കോട്ടയത്തെ നഗരത്തിലെ കടകളിലും ബസ് സ്റ്റാന്‍ഡിലും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ നേരിട്ട് പരിശോധന നടത്തി.

നിയമലംഘനം ശ്രദ്ധയില്‍പെട്ട വ്യാപാരസ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. നിയന്ത്രണങ്ങള്‍ മറികടന്ന് യാത്രക്കാരെ കയറ്റുന്ന സ്വകാര്യ ബസുകള്‍ പിടിച്ചെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി. തമിഴ്‌നാട് അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. ഇ-പാസ് ഉള്ളവര്‍ക്ക് മാത്രം ദേശീയ പാതയിലൂടെ അതിര്‍ത്തി കടക്കാം.

Keywords: Covid: The implementation of Kasaragod restrictions has been extended for a week, Kasaragod, News, Health, Health and Fitness, COVID-19, Kerala.

Post a Comment

Previous Post Next Post