Follow KVARTHA on Google news Follow Us!
ad

തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന നേതാക്കളിൽ കേസുകളുടെ എണ്ണത്തിൽ മുന്നിൽ കെ സുരേന്ദ്രൻ; കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പൊലീസ് സ്റ്റേഷനുകളിലായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ പേരിലുള്ളത് 248 കേസുകൾ

K Surendran tops list of police cases in election candidates; 248 cases are registered in the name of the BJP state president#കേരളവാർത്തകൾ #ന്യൂസ്റൂം
കാസർകോട്: (www.kvartha.com 20.03.2021) സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി സുരേന്ദ്രന്റെ പേരിലുള്ളത് 248 കേസുകൾ.  

K Surendran tops list of police cases in election candidates; 248 cases are registered in the name of the BJP state president


ഇതിൽ ഭൂരിഭാഗവും ഐപിസി 143, 147, 148, 283 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴി തടയൽ, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗീക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയ്ക്കാണ് ഭൂരിഭാഗം കേസുകളുമുള്ളത്. 

ശബരിമല സ്തീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ പോലീസ് എടുത്ത കുറച്ചു കേസുകളും ഇതിൽ ഉൾപെടും. നിയമസഭാ തിരഞ്ഞെടുപ്പിൽ  മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ  മത്സരിക്കുന്ന  കെ സുരേന്ദ്രൻ   വരണാധികാരി മുമ്പാകെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിക്കുന്ന സുരേന്ദ്രന്റെ കൈവശം പണമായി 7,000 രൂപയും  ബാങ്ക് ബാലൻസായി 6,403 രൂപയും ജൻന്മഭൂമിയുടെ 1000 രൂപയുടെ ഷെയറും ഉണ്ട്. 33,600 രൂപ വിലമതിക്കുന്ന എട്ട്ഗ്രാം സ്വർണവും എൽഐസി പോളിസിയായി 3.25 ലക്ഷം ഉൾപെടെ 3.73 ലക്ഷം രൂപയുടെ സമ്പാദ്യമാണ് സുരേന്ദ്രന്റെ പേരിലുള്ളത്.

ഭാര്യ ഷീബയുടെ കൈവശം പണമായി 5,000 രൂപയും 1.34 ലക്ഷം രൂപയുടെ 32 ഗ്രാം സ്വർണമുണ്ട്. ആകെ 1.47 ലക്ഷം രൂപയുടെ സമ്പാദ്യമാണുള്ളത്.

ഭൂമിയായി സുരേന്ദ്രന്റെ കൈവശം 2.85 ലക്ഷം രൂപ വിലമതിക്കുന്ന 7.20 ഏകെർ കൃഷി ഭൂമിയും ഭാര്യയുടെ പേരിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന വീടും സ്ഥലവും ഉണ്ട്. ബാധ്യതയായി പേരിൽ എസ്ബിഐ വെസ്റ്റ്ഹിൽ ബ്രാഞ്ചിൽ 12 ലക്ഷം രൂപയുടെ ഹൗസിങ്ങ് ലോൺ ഉണ്ട്. രണ്ടാളുടെയും പേരിൽ വാഹനങ്ങളില്ലെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

Keywords: Kasaragod, Kerala, News, Assembly-Election-2021, K Surendran, BJP, Police, Case, Thiruvananthapuram, President, Sabarimala, K Surendran tops the list of police cases in election candidates; 248 cases are registered in the name of the BJP state president.
< !- START disable copy paste -->

Post a Comment