5 ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം 2 ദിവസം കൊണ്ട് തീര്‍ന്നു; ടെസ്റ്റ് മത്സരത്തിലെ ബാക്കി 3 ദിവസത്തെ ടികെറ്റെടുത്ത പണം തിരിച്ചുനല്‍കണമെന്ന് ആരാധകര്‍

അഹ് മദാബാദ്: (www.kvartha.com 27.02.2021) അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മത്സരം രണ്ടു ദിവസം കൊണ്ട് തീര്‍ന്നു. ഇതോടെ ടെസ്റ്റ് മത്സരത്തിലെ ബാക്കി മൂന്നു ദിവസത്തെ ടികെറ്റെടുത്ത പണം തിരിച്ചുനല്‍കണമെന്നാവശ്യപെട്ട് ആരാധകര്‍ രംഗത്തെത്തി. നിരവധി പേരാണ് ടികെറ്റിന്റെ റീഫണ്ട് ആവശ്യപ്പെടുന്ന ചിത്രങ്ങള്‍ ടാഗ് ചെയ്ത് പങ്കിട്ടത്.

ഡേ നൈറ്റ് മാച്ചിന്റെ ബാക്കി വരുന്ന മൂന്ന് ദിവസത്തേക്ക് എടുത്ത ടികെറ്റുകള്‍ എന്തു ചെയ്യും എന്നതാണ് ചോദ്യം. ഒരുപാട് മീമുകളാണ് ഈ വിഷയം സംബന്ധിച്ച് ട്വിറ്ററില്‍ നിറയുന്നത്. ഒരുപാട് ആരാധകരാണ് മാച്ചിന്റെ മൂന്ന്, നാല്, അഞ്ച് ദിവസത്തെ പണം റീഫണ്ട് ലഭിക്കുമോ എന്ന ചോദ്യവുമായി രംഗത്ത് വരുന്നത്.Motera Test sparks meme fest as miffed fans seek refunds, Ahmedabad,News,Cricket Test, Cricket, Sports, National


അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരെ നടന്ന മത്സരം രണ്ടുദിവസം കൊണ്ടുതന്നെ അവസാനിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

ഇതിനോടുള്ള താരങ്ങളുടെ പ്രതികരണം കാണാം;

സാധാരണ ഗതിയില്‍ തങ്ങളുടെ ടീം പരാജയപ്പെടുകയോ അല്ലെങ്കില്‍ മഴ കളി തടസപെടുത്തുകയോ ഒക്കെ ചെയ്താലാണ് ആരാധകര്‍ ടികെറ്റിന് ചെലവാക്കിയ പണം തിരിച്ചു ചോദിക്കാറ്. എന്നാല്‍, കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന് എതിരെ നടന്ന മത്സരം ഇന്ത്യ രണ്ട് ദിവസം കൊണ്ട് തന്നെ അവസാനിപ്പിക്കുകയായിരുന്നു. സ്പിന്‍ ബോളര്‍മാര്‍ തകര്‍ത്താടിയ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ പത്ത് വികെറ്റിന് പരാജയപ്പെടുത്തി. സത്യം പറയുകയാണെങ്കില്‍ ഇരു ടീമുകളുടെയും ബാറ്റിംഗ് നില വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്ന് മത്സര ശേഷം വിരാട് കോലി പറഞ്ഞു.

'ഇതു പോലെയുള്ള ഒരു പിച്ചില്‍ പ്രതിരോധിച്ചു നില്‍ക്കുക എന്നതിന് അപ്പുറം സ്‌കോര്‍ ചെയ്യല്‍ കൂടി അത്യാവശ്യമാണ്. ബോള്‍ സ്‌കിഡ് ആവാതെ സൂക്ഷിക്കുന്നതിനു പുറമേ ബോളറുടെ മനസ്സില്‍ എന്താണോ ഉള്ളത് അത് മുന്‍കൂട്ടി കണ്ട് കൂടുതല്‍ റണ്‍സ് നേടാനുള്ള വഴികള്‍ പരീക്ഷിച്ചു നോക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്,' - മത്സരത്തിന് ശേഷം രോഹിത് ശര്‍മ പറഞ്ഞു.

കളിയുടെ അവസാനം ഇന്ത്യ ജയിക്കുകയും ഇംഗ്ലണ്ടിന് എതിരായ നാല് കളികളുടെ ടെസ്റ്റ് പരമ്പരയില്‍ 2-1 എന്ന നിലയില്‍ ലീഡ് നേടുകയും ചെയ്തിട്ടുണ്ട്.

Keywords: Motera Test sparks meme fest as miffed fans seek refunds, Ahmedabad,News,Cricket Test, Cricket, Sports, National.

Post a Comment

Previous Post Next Post