കുവൈത്ത് വിമോചന, ദേശീയ ദിനം ആഘോഷിച്ച് ഡെല്‍ഹിയിലെ കുവൈത്ത് എംബസി


ന്യൂഡെല്‍ഹി: (www.kvartha.com 28.02.2021) ഡെല്‍ഹിയിലെ കുവൈത്ത് എംബസി കുവൈത്തിന്റെ ദേശീയ, വിമോചന ദിനം ആഘോഷിച്ചു. വിദേശകാര്യമന്ത്രാലയം സെക്രടറി സഞ്ജയ് ഭട്ടാചാര്യ പങ്കെടുത്തു.

ദേശീയദിനത്തിന്റെ 60-ാം വാര്‍ഷികവും വിമോചന ദിനത്തിന്റെ 30-ാം വാര്‍ഷികവും ആഘോഷിക്കുന്ന ഈ വര്‍ഷം കുവൈത്തും ഇന്ത്യയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികം കൂടിയാണെന്ന് കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം പറഞ്ഞു. കോവിഡ് മഹാമാരി നേരിടുന്നതിന് കുവൈത്തിലേക്ക് മെഡികല്‍ സംഘത്തെ അയയ്ക്കുകയും വാക്‌സീന്‍ എത്തിച്ചു നല്‍കുകയും ചെയ്ത ഇന്ത്യയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.


News, National, India, New Delhi, Gulf, Kuwait, Kuwait Embassies mark 60th National, 30th Liberation days


Keywords: News, National, India, New Delhi, Gulf, Kuwait, Kuwait Embassies mark 60th National, 30th Liberation days

Post a Comment

Previous Post Next Post